< Back
Entertainment
എന്‍റെ അടുത്ത സിനിമ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം: പ്രഖ്യാപനവുമായി മോഹന്‍ലാല്‍
Entertainment

'എന്‍റെ അടുത്ത സിനിമ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം': പ്രഖ്യാപനവുമായി മോഹന്‍ലാല്‍

Web Desk
|
25 Oct 2022 5:14 PM IST

അടുത്ത പ്രോജക്റ്റ് ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രതിഭാധനരായ സംവിധായകരില്‍ ഒരാള്‍ക്കൊപ്പമെന്ന് മോഹന്‍ലാല്‍

സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുള്ള സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ച് മോഹന്‍ലാല്‍. സിനിമയുടെ പേരോ മറ്റ് അണിയറ പ്രവര്‍ത്തകരുടെയോ അഭിനേതാക്കളുടെയോ വിവരങ്ങളോ നിലവില്‍ പുറത്തുവിട്ടിട്ടില്ല.

"എന്‍റെ അടുത്ത പ്രോജക്റ്റ് ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രതിഭാധനരായ സംവിധായകരില്‍ ഒരാളായ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമായിരിക്കും എന്ന് അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് സിനിമ നിര്‍മിക്കുന്നത്"- ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാണ് മോഹന്‍ലാല്‍ ഇക്കാര്യം അറിയിച്ചത്.

മോഹന്‍ലാല്‍ ഗുസ്തിക്കാരനായിട്ടാണ് സിനിമയിലെത്തുക എന്നാണ് റിപ്പോര്‍ട്ട്. ചെമ്പോത്ത് സൈമണ്‍ എന്നായിരിക്കും മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേരെന്നാണ് റിപ്പോര്‍ട്ട്. മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം ആണ് ലിജോയുടെ ഏറ്റവും പുതിയ സിനിമ. കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.


I'm delighted to announce that my next project will be with one of the most exciting and immensely talented directors in...

Posted by Mohanlal on Tuesday, October 25, 2022


Similar Posts