Entertainment
താടിയും മുടിയും നീട്ടി മോഹൻലാൽ; ജയിലറിന് ശേഷം വൃഷഭ, ലുക്ക് വൈറൽ
Entertainment

താടിയും മുടിയും നീട്ടി മോഹൻലാൽ; ജയിലറിന് ശേഷം വൃഷഭ, ലുക്ക് വൈറൽ

Web Desk
|
12 Aug 2023 3:11 PM IST

നന്ദ കിഷോര്‍ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമാണ് വൃഷഭ.

ജയിലറിലെ പ്രകടനത്തിന് കയ്യടി നേടുമ്പോൾ പുതിയ ചിത്രം 'വൃഷഭ'യിലെ മോഹൻലാലിന്റെ ലുക്ക് തംരംഗമാകുന്നു. ലൊക്കേഷനിൽ നിന്നുമുള്ള നടന്റെ വീഡിയോയും ഫോട്ടോകളും പുറത്തുവന്നു. ചിത്രത്തിനായി താടിയും മുടിയും നീട്ടി വളർത്തിയ ലുക്കിലാണ് താരം. 'വൃഷഭ' യുടെ ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയ്ന്റെ ജന്മദിനാഘോഷത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

നന്ദ കിഷോര്‍ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമാണ് വൃഷഭ. അച്ഛനും മകനും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് വൃഷഭ പറയുന്നത്. റോഷന്‍ മെകയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകനായി എത്തുന്നത്. ബോളിവുഡ് താരം സഞ്ജയ് കപൂറിന്റെ മകള്‍ ഷനായ കപൂറിന്റെ തെന്നിന്ത്യയിലെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. സഹ്‌റ ഖാന്‍, സിമ്രാന്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മേക എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

മലയാളം, തെലുങ്ക് ഭാഷകളിലൊരുക്കുന്ന ചിത്രം കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. 200 കോടി ബജറ്റിൽ ഒരുങ്ങുന്ന വൃഷഭയുടെ ചിത്രീകരണം കഴിഞ്ഞ മാസമാണ് ആരംഭിച്ചത്. കണക്ട് മീഡിയയും എവിഎസ് സ്റ്റുഡിയോസുമായി ചേർന്ന് ബാലാജി ടെലിഫിലിംസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.

Similar Posts