< Back
Entertainment
ഹിറ്റുകളുടെ കഥാകാരന് കണ്ണീരോടെ വിട
Entertainment

ഹിറ്റുകളുടെ കഥാകാരന് കണ്ണീരോടെ വിട

Web Desk
|
11 May 2021 5:17 PM IST

സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്

അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിന്‍റെ മൃതദേഹം സംസ്കരിച്ചു. സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. സാമൂഹിക രാഷ്ട്രീയ, സിനിമ മേഖലയിലെ പ്രമുഖരടക്കം സംസ്കാര ചടങ്ങില്‍ പങ്കെടുത്തു.

ഏറ്റുമാനൂരിലെ വീട്ടില്‍ വെച്ച് ഇന്നലെ വൈകിട്ടോടെയാണ് ഡെന്നീസ് ജോസഫിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഇതേ തുടർന്ന് തളർന്ന് വീണ ഡെന്നീസ് ജോസഫിനെ വീട്ടില് വെച്ച തന്നെ പ്രാഥമിക ശുശ്രൂഷ നല്കി. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടർമാരുടെ നിഗമനം. മരണ സമയത്ത് ഭാര്യയും തിരക്കഥാകൃത്ത് ബോബിയും അടക്കമുള്ള ഒപ്പമുണ്ടായിരുന്നു.

മലയാള സിനിമയില്‍ ഒരുകാലത്ത് ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ സമ്മാനിച്ച തിരകഥാകൃത്താണ് ഡെന്നി ജോസഫ്. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും താരങ്ങളാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച സിനിമകളായിരുന്നു ഇതില്‍ പലതും. അതുകൊണ്ട് തന്നെ വലിയ നഷ്ടമാണ് മലായള സിനിമ മേഖലയ്ക്ക് ഡെന്നീസ് ജോസഫിന്‍റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്.

Similar Posts