< Back
Entertainment
മോമോ ഇന്‍ ദുബൈയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; ഫെബ്രുവരിയില്‍ റിലീസ്
Entertainment

മോമോ ഇന്‍ ദുബൈയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; ഫെബ്രുവരിയില്‍ റിലീസ്

ijas
|
14 Nov 2021 9:41 AM IST

അനീഷ് ജി മേനോന്‍, അനുസിത്താര എന്നിവരുള്‍പ്പെട്ട സെലിബ്രേഷന്‍ പോസ്റ്ററാണ് പുറത്തിറങ്ങിയത്

ഹലാല്‍ ലൗ സ്റ്റോറിക്ക് ശേഷം സക്കരിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലുമൊരുങ്ങുന്ന ചില്‍ഡ്രന്‍സ്-ഫാമിലി സിനിമ മോമോ ഇന്‍ ദുബൈയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പ്രത്യേക ശിശു ദിന പോസ്റ്ററാണ് പുറത്തിറങ്ങിയത്. അനീഷ് ജി മേനോന്‍, അനുസിത്താര എന്നിവരുള്‍പ്പെട്ട സെലിബ്രേഷന്‍ പോസ്റ്ററാണ് പുറത്തിറങ്ങിയത്. നവാഗതനായ അമീന്‍ അസ്‍ലം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അനീഷ് ജി മേനോന്‍, അനുസിത്താര എന്നിവര്‍ക്ക് പുറമേ അജുവര്‍ഗീസ്, ഹരീഷ് കണാരന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. സക്കരിയയും ആഷിഫ് കക്കോടിയുമാണ്‌ മോമോ ഇന്‍ ദുബൈയുടെ തിരക്കഥ. ഛായാഗ്രഹണം സജിത്ത് പുരുഷന്‍. ബി.കെ ഹരിനാരായണന്‍, ഡോ. ഹിക്മത്തുള്ള എന്നിവരുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റും ഗഫൂര്‍ എം ഖയൂമുമാണ്‌ സംഗീതം ഒരുക്കുന്നത്.

ക്രോസ് ബോര്‍ഡര്‍ കാമറ, ഇമാജിന്‍ സിനിമാസിന്‍റെ ബാനറില്‍ സക്കരിയ, നഹ്ല അല്‍ ഫഹദ്, പി.ബി അനീഷ്, ഹാരിസ് ദേശം എന്നിവരാണ്‌ നിര്‍മാണം. എഡിറ്റര്‍ രതീഷ് രാജ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഇര്‍ഷാദ് പരാരി, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ റിന്നി ദിവാകരന്‍, സൗണ്ട് ഡിസൈന്‍ വിക്കി & കിഷന്‍, കോസ്റ്റ്യൂം ഡിസൈനര്‍ ഇര്‍ഷാദ് ചെറുകുന്ന്, കാസ്റ്റിങ് ഡയറക്ടര്‍ നൂറുദ്ധീന്‍ അലി അഹ്മദ്, മേക്കപ്പ് ഹക്കീം കബീര്‍, പ്രൊഡക്ഷന്‍ കോര്‍ഡിനേഷന്‍ ഗിരീഷ് അത്തോളി, സ്റ്റില്‍സ് സിനറ്റ് സേവിയര്‍, പബ്ലിസിറ്റി ഡിസൈന്‍ പോപ്കോണ്‍.

ദുബൈയില്‍ ചിത്രീകരണം പൂര്‍ത്തിയായ ചിത്രം ഫെബ്രുവരിയില്‍ തിയറ്ററുകളില്‍ പുറത്തിറങ്ങും.

Summary: The first look poster of the children's-family movie Momo in Dubai, scripted and produced by Zakariya, has been released after Halal Love Story.

Similar Posts