< Back
Entertainment

Entertainment
മോൻസൺ മാവുങ്കൽ കേസ്; നടി ശ്രുതി ലക്ഷ്മിയെ ഇ.ഡി ചോദ്യം ചെയ്യുന്നു
|28 Dec 2021 5:56 PM IST
മോൻസൺ മാവുങ്കലിന്റെ വീട്ടിൽ നടന്ന പിറന്നാളാഘോഷത്തിൽ നൃത്ത പരിപാടി അവതരിപ്പിച്ചത് ശ്രുതി ആയിരുന്നു. ശ്രുതിയുമായി മോൻസൺ നടത്തിയ സാമ്പത്തിക ഇടപാടുകൾ ഇ.ഡി അന്വേഷിച്ചിരുന്നു.
മോൻസൺ മാവുങ്കലിനെതിരായ കള്ളപ്പണക്കേസിൽ സിനിമ സീരിയൽ താരം ശ്രുതി ലക്ഷ്മിയെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്.
മോൻസൺ മാവുങ്കലിന്റെ വീട്ടിൽ നടന്ന പിറന്നാളാഘോഷത്തിൽ നൃത്ത പരിപാടി അവതരിപ്പിച്ചത് ശ്രുതി ആയിരുന്നു. ശ്രുതിയുമായി മോൻസൺ നടത്തിയ സാമ്പത്തിക ഇടപാടുകൾ അന്വേഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് കാണിച്ച് ഇ.ഡി നോട്ടീസ് അയച്ചത്.
മുടികൊഴിച്ചിലുമായി ബന്ധപ്പെട്ട് മോൻസണിന്റെ അടുത്ത് താൻ ചികിത്സ തേടിയിരുന്നതായി ശ്രുതി ലക്ഷ്മി നേരത്തെ വെളിപ്പെടുത്തിയിരുന്നു. പുരാവസ്തു വാങ്ങുന്നതും വിൽക്കുന്നതുമായി ബന്ധപ്പെട്ട മോൻസന്റെ സാമ്പത്തിക കൈമാറ്റത്തിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി അന്വേഷിക്കുന്നത്.