< Back
Entertainment

Entertainment
'അമ്മ മോഹൻലാലിന്റെ കടുത്ത ആരാധിക'; മനസ്സു തുറന്ന് ജോൺ അബ്രഹാം
|8 Dec 2021 4:07 PM IST
മലയാളിയാണ് ജോണ്‍ അബ്രഹാമിന്‍റെ അച്ഛന്‍
അമ്മ മലയാളിയല്ലെങ്കിലും മോഹൻലാലിന്റെ കടുത്ത ആരാധികയാണെന്ന് ബോളിവുഡ് താരം ജോൺ അബ്രഹാം. താൻ നിർമിക്കുന്ന ചിത്രം 'മൈക്കി'ന്റെ പ്രമോഷൻ ചടങ്ങിൽ വച്ചാണ് ജോൺ മോഹൻലാലിനെ കുറിച്ച് വാചാലനായത്.
'എന്റെ അമ്മ മലയാളിയല്ല. എന്നാൽ അമ്മയുടെ ഇഷ്ടപ്പെട്ട നടൻ മോഹൻലാലാണ്. സിനിമയ്ക്ക് അതിർത്തികൾ മറികടക്കാനുള്ള കഴിവുണ്ട്' - അദ്ദേഹം പറഞ്ഞു. ആലുവ സ്വദേശിയാണ് ജോൺ അബ്രഹാമിന്റെ അച്ഛൻ. മോഡലിങ്ങിലൂടെയാണ് താരം ബോളിവുഡിലെത്തിയത്.
ജെ എ എന്റർടൈൻമെന്റിന്റെ ബാനറിലാണ് ജോൺ അബ്രഹാം 'മൈക്ക്' നിർമിക്കുന്നത്. വിഷ്ണു ശിവപ്രസാദാണ് സംവിധായകൻ. പുതുമുഖ താരം രജ്ഞിത് സജീവാണ് നായകൻ. കഥ ആഷിക് അക്ബർ. രണദിവെ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.