< Back
Entertainment
ബോളിവുഡ് നടി മൗനി റോയ് വിവാഹിതയാകുന്നു; വരൻ ദുബൈ ബിസിനസുകാരൻ
Entertainment

ബോളിവുഡ് നടി മൗനി റോയ് വിവാഹിതയാകുന്നു; വരൻ ദുബൈ ബിസിനസുകാരൻ

Web Desk
|
2 Oct 2021 12:57 PM IST

ദുബൈയിലോ ഇറ്റലിയിലോ ആയിരിക്കും വിവാഹം

സീരിയലിലൂടെ വന്ന് ബോളിവുഡിലെ തിരക്കേറിയ നടിയായി മാറിയ മൗനി റോയ് വിവാഹിതയാകുന്നു. 2022 ജനുവരിയിലാകും വിവാഹം എന്ന് ഇ ടൈംസ് റിപ്പോർട്ട് ചെയ്തു. ദുബൈ ആസ്ഥാനമായ ബിസിനസുകാരൻ സൂരജ് നമ്പ്യാരാണ് മൗനിയുടെ കഴുത്തിൽ മിന്നു ചാർത്തുന്നത്. രണ്ടു വർഷമായി ഇരുവരും പ്രണയത്തിലാണ്. ദുബൈയിലെ ഇൻവസ്റ്റ്‌മെന്റ് ബാങ്കറാണ് സൂരജ് നമ്പ്യാർ. ബംഗളൂരുവാണ് സ്വദേശം.

നടി മന്ദിര ബേദിയുടെ മുംബൈയിലെ വീട്ടിൽ വച്ച് സൂരജിന്റെ മാതാപിതാക്കളും മൗനിയുടെ അമ്മയും തമ്മിൽ വിവാഹക്കാര്യം ചർച്ച ചെയ്തതായി ഇ ടൈംസ് പറയുന്നു. ദുബൈയിലോ ഇറ്റലിയിലോ ആയിരിക്കും വിവാഹം. ജന്മനാടായ പശ്ചിമബംഗാളിലെ കൂച്ച് ബിഹാറിൽ സൽക്കാരവും നടത്തും.

സൂരജും മൗനിയും അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ മൗനിയുടെ സുഹൃത്ത് രൂപാലി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണ് എന്ന വാർത്തകൾ പുറത്തുവന്നത്. 2019ലായിരുന്നു രൂപായിലുടെ പോസ്റ്റ്. ഇവർ പിന്നീട് ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു. പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്നും ഞങ്ങൾ സുഹൃത്തുക്കൾ മാത്രമാണ് എന്നുമായിരുന്നു മൗനിയുടെ പ്രതികരണം. നേരത്തെ, നടൻ ഗൗരവ് ചോപ്രയുമായി പ്രണയത്തിലായിരുന്നു മൗനി.


രൺബീർ കപൂർ, അമിതാഭ് ബച്ചൻ, ആലിയ ഭട്ട് എന്നിവർക്കൊപ്പം ബ്രഹ്‌മാസ്ത്ര എന്ന സിനിമയിലാണ് മൗനി ഇപ്പോൾ അഭിനയിക്കുന്നത്. എക്താ കപൂറിന്റെ സാസ് ഭി കഭി ബാഹു ഥി എന്ന സീരിയലിലൂടെയാണ് മൗനി റോയ് ടെലിവിഷൻ കരിയർ ആരംഭിച്ചത്. കസ്തൂരി, മഹാദേവ്, ജുനൂൻ ഐസി നഫ്‌റത് തോ കൈസാ ഇഷ്ഖ് തുടങ്ങിയ സീരിയലുകളിലും വേഷമിട്ടു. നാഗിനിലെ വേഷത്തിലാണ് ഇവർ ശ്രദ്ധിക്കപ്പെട്ടത്. 2018ൽ റിലീസ് ചെയ്ത അക്ഷയ് കുമാർ ചിത്രം ഗോൾഡിലൂടെയാണ് ബോളിവുഡ് അരങ്ങേറ്റം.

Related Tags :
Similar Posts