< Back
Entertainment
ബോളിവുഡ് നടി മൗനി റോയ് വിവാഹിതയാകുന്നു; വരൻ ദുബായ് മലയാളി ബാങ്കർ
Entertainment

ബോളിവുഡ് നടി മൗനി റോയ് വിവാഹിതയാകുന്നു; വരൻ ദുബായ് മലയാളി ബാങ്കർ

Web Desk
|
13 Jan 2022 5:02 PM IST

പഞ്ചനക്ഷത്ര ഹോട്ടലായ ഡബ്ല്യൂ ഗോവ വിവാഹത്തിനായി ബുക്ക് ചെയ്തിട്ടുണ്ട്

സീരിയലിലൂടെ വന്ന് ബോളിവുഡിലെ തിരക്കേറിയ നടിയായി മാറിയ മൗനി റോയ് വിവാഹിതയാകുന്നു. ജനുവരി 27ന് ഗോവയിൽ വച്ചാണ് വിവാഹം. ദുബൈ ആസ്ഥാനമായ മലയാളി ബാങ്കർ സൂരജ് നമ്പ്യാരാണ് മൗനിയുടെ കഴുത്തിൽ മിന്നുകെട്ടുക. രണ്ടു വർഷമായി ഇരുവരും പ്രണയത്തിലാണ്.

പഞ്ചനക്ഷത്ര ഹോട്ടലായ ഡബ്ല്യൂ ഗോവ വിവാഹത്തിനായി ബുക്ക് ചെയ്തിട്ടുണ്ട്. ജനുവരി 28ന് സിനിമാ സുഹൃത്തുക്കൾക്കായി പാർട്ടി സംഘടിപ്പിക്കുമെന്നും എന്റർടൈൻമെന്റ് പോർട്ടലുകൾ റിപ്പോർട്ടു ചെയ്യുന്നു. കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചാകും അതിഥികൾക്ക് പ്രവേശനം.


കരൺ ജോഹർ, എക്താ കപൂർ, മനീഷ് മൽഹോത്ര, ആഷ്‌ക ഗരോഡിയ തുടങ്ങിയവർക്ക് വിവാഹത്തിലേക്ക് ക്ഷണമുണ്ടെന്ന് ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്യുന്നു. 2019 മുതൽ സൂരജുമായി പ്രണയത്തിലാണ് മൗനി റോയ്. പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാറാണ് സ്വദേശം.

ഡബ്ല്യൂ ഗോവ റിസോര്‍ട്ട്

ഡബ്ല്യൂ ഗോവ റിസോര്‍ട്ട്

എക്താ കപൂറിന്റെ സാസ് ഭി കഭി ബാഹു ഥി എന്ന സീരിയലിലൂടെയാണ് മൗനി റോയ് ടെലിവിഷൻ കരിയർ ആരംഭിച്ചത്. കസ്തൂരി, മഹാദേവ്, ജുനൂൻ ഐസി നഫ്റത് തോ കൈസാ ഇഷ്ഖ് തുടങ്ങിയ സീരിയലുകളിലും വേഷമിട്ടു. നാഗിനിലെ വേഷത്തിലാണ് ഇവർ ശ്രദ്ധിക്കപ്പെട്ടത്. 2018ൽ റിലീസ് ചെയ്ത അക്ഷയ് കുമാർ ചിത്രം ഗോൾഡിലൂടെയാണ് ബോളിവുഡ് അരങ്ങേറ്റം.

Similar Posts