< Back
Entertainment

Entertainment
നടി മൗനി റോയ് വിവാഹിതയായി
|27 Jan 2022 5:54 PM IST
മലയാളിയായ സൂരജ് നമ്പ്യാരാണ് വരൻ
പനാജി: സിനിമാ-സീരിയൽ താരം മൗനി റോയി വിവാഹിതയായി. മലയാളിയായ സൂരജ് നമ്പ്യാരാണ് വരൻ. ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഡബ്ല്യൂ ആയിരുന്നു വിവാഹവേദി. ദക്ഷിണേന്ത്യൻ ആചാരപ്രകാരമായിരുന്നു ചടങ്ങുകൾ. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്.
2019 മുതൽ സൂരജുമായി പ്രണയത്തിലാണ് മൗനി റോയ്. പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാറാണ് സ്വദേശം. ദുബായിൽ ഇൻവസ്റ്റ്‌മെന്റ് ബാങ്കറാണ് സൂരജ്.
എക്താ കപൂറിന്റെ സാസ് ഭി കഭി ബാഹു ഥി എന്ന സീരിയലിലൂടെയാണ് മൗനി റോയ് ടെലിവിഷൻ കരിയർ ആരംഭിച്ചത്. കസ്തൂരി, മഹാദേവ്, ജുനൂൻ ഐസി നഫ്‌റത് തോ കൈസാ ഇഷ്ഖ് തുടങ്ങിയ സീരിയലുകളിലും വേഷമിട്ടു. നാഗിനിലെ വേഷത്തിലാണ് ഇവർ ശ്രദ്ധിക്കപ്പെട്ടത്. 2018ൽ റിലീസ് ചെയ്ത അക്ഷയ് കുമാർ ചിത്രം ഗോൾഡിലൂടെയാണ് ബോളിവുഡ് അരങ്ങേറ്റം.