< Back
Entertainment

Entertainment
'ന്നാ താൻ കേസ് കൊട്' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു
|14 March 2022 2:45 PM IST
ആൻഡ്രോയിഡ് കുഞ്ഞപ്പൻ,കനകം കാമിനി കലഹം എന്നീ ചിത്രങ്ങൾക്കു ശേഷം രതീഷ് പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനാണ് നായകൻ
രതീഷ് പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.ആൻഡ്രോയിഡ് കുഞ്ഞപ്പൻ,കനകം കാമിനി കലഹം എന്നീ ചിത്രങ്ങൾക്കു ശേഷം രതീഷ് പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനാണ് നായകൻ.
ഗായത്രിശങ്കറാണ് നായിക. ഗായത്രി ശങ്കർ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണിത്.നടുവിലെ കൊഞ്ചം പക്കത്തെ കാണോം,സൂപ്പർ ഡീലക്സ് എന്നീ തമിഴ് ചിത്രങ്ങളിൽ ഗായത്രി ശങ്കർ അഭിനയിച്ചിട്ടുണ്ട് സന്തോഷ് ടി. കുരുവിള നിർമ്മിക്കുന്ന ചിത്രത്തിന്റെ രാകേഷ് ഹരിദാസാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.