< Back
Entertainment
സിനിമ സീരിയൽ താരം രഞ്ജുഷ മേനോനെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
Entertainment

സിനിമ സീരിയൽ താരം രഞ്ജുഷ മേനോനെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

Web Desk
|
30 Oct 2023 4:00 PM IST

നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള താരമാണ് രഞ്ജുഷ മേനോൻ

തിരുവനന്തപുരം: സിനിമ സീരിയൽ താരം രഞ്ജുഷ മേനോനെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ ശ്രീകാര്യം പോലീസ് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ശ്രീകാര്യം കരിയത്തെ ഫ്ലാറ്റിൽ പങ്കാളി മനോജ് ശ്രീലകവുമായി ഒരുമിച്ചായിരുന്നു രഞ്ജുഷ മേനോന്റെ താമസം.

ഇന്ന് രാവിലെ പത്തരയോടെയാണ് ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ രഞ്ജുഷയെ കണ്ടത്. പങ്കാളി മനോജ് ഷൂട്ടിങ്ങിനായി വീട്ടിൽനിന്ന് പോയതിനുശേഷമാണ് രഞ്ജുഷ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ഷൂട്ടിങ്ങിന് പോയ മനോജ് രഞ്ജുഷയെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല. രഞ്ജുഷയുടെ സഹപ്രവർത്തകരും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. പിന്നാലെ വീട്ടിലെത്തിയപ്പോഴാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ രഞ്ജുഷയെ കണ്ടത്.

കരിയത്തെ ഫ്ലാറ്റിൽ രഞ്ജുഷയും മനോജും മാത്രമാണ് താമസിക്കുന്നത്. നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള താരമാണ് രഞ്ജുഷ മേനോൻ. രഞ്ജുഷയ്ക്ക് ചെറിയ ചില ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. ഫോറൻസിക് സംഘം ഫ്ലാറ്റിലെത്തി പരിശോധന നടത്തി.

Similar Posts