< Back
Movies
agent movie

ഏജന്റ്

Movies

കാത്തിരിപ്പിന് അവസാനം; മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം 'ഏജന്റ്' റിലീസ് തിയതി പ്രഖ്യാപിച്ചു

Web Desk
|
4 Feb 2023 6:02 PM IST

സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ആക്ഷന് ഏറെ പ്രധാന്യമുള്ള ചിത്രമാണ്

യാത്രക്ക് ശേഷം മമ്മൂട്ടി വീണ്ടും തെലുങ്കിലെത്തുന്ന ചിത്രം ഏജന്റിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ടോളിവുഡിലെ യുവ താരം അഖിൽ അക്കിനേനിയും മമ്മൂട്ടിയുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഏപ്രിൽ 28 നാണ് തിയറ്ററിലെത്തുക. യൂലിൻ പ്രൊഡക്ഷൻസ് ആണ് ഏജന്റ് കേരളത്തിൽ‌ വിതരണത്തിനെത്തിക്കുന്നത്. തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ ചിത്രം തിയറ്ററിലെത്തും.

സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ആക്ഷന് ഏറെ പ്രധാന്യമുള്ള ചിത്രമാണ്. ചിത്രത്തിന് വേണ്ടി വമ്പൻ മേക്കോവറാണ് അഖിൽ നടത്തിയിരിക്കുന്നത്. ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലായി ഷൂട്ട് ചെയ്ത ചിത്രം എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് നിർമ്മിച്ചിരിക്കുന്നത്. നവാഗതയായ സാക്ഷി വൈദ്യ ആണ് നായിക. മമ്മൂട്ടി മിലിറ്ററി ഓഫീസറായാണ് ചിത്രത്തിലെത്തുന്നത്.

ഹിപ്പോപ്പ് തമിഴൻ ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായ​ഗ്ര‌ഹണം രാകുല്‍ ഹെരിയനാണ് എഡിറ്റ് നവീൻ നൂലി. മഹാദേവ് എന്ന മിലിറ്ററി ഓഫീസറായി മമ്മൂട്ടിയും തെലുങ്കിലെ യുവ താരം അഖിൽ അക്കിനേനിയും ഒരുമിക്കുമ്പോൾ ചിത്രം ആഘോഷമാവുമെന്നാണ്പ്ര ആരാധകരും പ്രതീക്ഷിക്കുന്നത്.


Similar Posts