< Back
Movies

Movies
രണ്ട് ദിവസംകൊണ്ട് നാല് ലക്ഷത്തിലേറെ പ്രേക്ഷകരുമായി 'അലീന ദി ബിഗിനിങ്'
|28 Jan 2025 6:32 PM IST
പ്രശസ്ത യൂട്യൂബർ klbro biju ആദ്യമായി പ്രൊഡ്യൂസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് സഞ്ജു കൃഷ്ണ വടകരയും, അക്ഷയ് കാപ്പാടനും ആണ്.
കോഴിക്കോട്: രണ്ട് ദിവസംകൊണ്ട് നാല് ലക്ഷത്തിലേറെ പ്രേക്ഷകരുമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത 'അലീന ദി ബിഗിനിങ്' എന്ന ചിത്രം. kl bro biju hrithik എന്ന യൂട്യൂബ് ചാനലിലൂടെയാണ് സിനിമ റിലീസ് ചെയ്തത്.
പ്രശസ്ത യൂട്യൂബർ klbro biju ആദ്യമായി പ്രൊഡ്യൂസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് സഞ്ജു കൃഷ്ണ വടകരയും, അക്ഷയ് കാപ്പാടനും ആണ്. വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിലെ വിവിധ പ്രദേശങ്ങളാണ് ലൊക്കേഷൻ. സംവിധാന മികവുകൊണ്ടും ചിത്രീകരണത്തിലെ വൈവിധ്യം കൊണ്ടും വ്യത്യസ്തമാണ് ചിത്രം.