< Back
Movies
മുസ്‌ലിം നടൻ, ഹിന്ദു നടി, കലയെ എന്തിനാണ് മതത്തിന്റെ പേരിൽ വിഭജിക്കുന്നത്- കങ്കണക്ക് മറുപടിയുമായി ഉർഫി ജാവേദ്

കങ്കണ റണാവത്ത്

Movies

'മുസ്‌ലിം നടൻ, ഹിന്ദു നടി, കലയെ എന്തിനാണ് മതത്തിന്റെ പേരിൽ വിഭജിക്കുന്നത്'- കങ്കണക്ക് മറുപടിയുമായി ഉർഫി ജാവേദ്

Web Desk
|
30 Jan 2023 6:59 PM IST

ഇന്ത്യ ഖാൻമാരെ മാത്രം സ്‌നേഹിക്കുന്നുവെന്നും മുസ്ലീം നടിമാരോട് ഭ്രമവും ഉണ്ടെന്ന കങ്കണയുടെ ട്വീറ്റ് വിവാദമായിരുന്നു

രാജ്യം ഖാന്മാരെ സ്‌നേഹിച്ചിട്ടേയുള്ളുവെന്നും മുസ്ലിം അഭിനേതാക്കളോട് പ്രേക്ഷകർക്ക് പ്രത്യേക അഭിനിവേശമുണ്ടെന്നുമുള്ള ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ പ്രസ്താവനയിൽ മറുപടിയുമായി നടി ഉർഫി ജാവേദ്. കലയെ എന്തിനാണ് മതത്തിന്റെ പേരിൽ വിഭജിക്കുന്നതെന്ന് ഉർഫി ജാവേദ് ചോദിക്കുന്നു.

'മുസ്ലിം നടന്മാരും, ഹിന്ദു നടന്മാരും. എന്താണ് ഈ വിഭജനം. കലയെ മതത്തിന്റെ പേരിൽ വിഭജിക്കാനാകുമോ. അവിടെ അഭിനേതാക്കൾ മാത്രമേയുള്ളൂ,' ഉർഫി ജാവേദ് ട്വീറ്റ് ചെയ്തു.

സിനിമയുമായി ബന്ധപ്പെട്ട് കങ്കണ നടത്തിയ ട്വീറ്റ് വിവാദമായിരിന്നു. ഇന്ത്യ എല്ലാ ഖാൻമാരെയും ചില സമയങ്ങളിൽ ഖാൻമാരെ മാത്രവും സ്‌നേഹിക്കുന്നു. കൂടാതെ മുസ്ലീം നടിമാരോട് ഭ്രമവും ഉണ്ടെന്നയിരുന്നു കങ്കണയുടെ ട്വീറ്റ്.

ഈ രാജ്യം എല്ലാ ഖാൻമാരെയും ചില സമയങ്ങളിൽ ഖാൻമാരെയും മാത്രം സ്‌നേഹിക്കുന്നു കൂടാതെ മുസ്ലീം നടിമാരോട് അഭിനിവേശവുമുണ്ട്, അതിനാൽ ഇന്ത്യയെ വെറുപ്പും ഫാസിസവും ആരോപിക്കുന്നത് ശരിയല്ല. ഭാരതം പോലെ ഒരു രാജ്യം വേറെയില്ല- കങ്കണ കുറിക്കുന്നു.

പ്രിയ ഗുപ്തയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് കങ്കണ തന്റെ അഭിപ്രായം പറഞ്ഞത്. തിയറ്ററിൽ പഠാൻ ചിത്രത്തിന്റെ പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന കാണികളുടെ വീഡിയോ പങ്കുവെച്ചാണ് പ്രിയ ഗുപ്ത പഠാന്റെ വിജയത്തെ കുറിച്ച് ട്വീറ്റ് ചെയ്തത്. പഠാൻ ചില കാര്യങ്ങൾ തെളിയിക്കുന്നു. ഹിന്ദുക്കളും മുസ്ലിങ്ങളും ഷാരൂഖിനെ സ്‌നേഹിക്കുന്നു. ഭീഷണിയും വിവാദങ്ങളുമൊന്നും ചിത്രത്തെ തളർത്തില്ല ഇത് ഗുണം ചെയ്തു- പ്രിയ ഗുപ്തയുടെ ഈ ഈ ട്വീറ്റിലെ നിരീക്ഷണങ്ങൾ എല്ലാം ശരിയാണെന്ന് പറഞ്ഞാണ് കങ്കണ തന്റെ വാദം പറയുന്നത്.

പഠാനെതിരെ വീണ്ടും ബോളിവുഡ് നടി കങ്കണ റണാവത്ത് രംഗത്തെത്തിയിരുന്നു. ഷാരൂഖിന്റെ കരിയറിൽ കഴിഞ്ഞ 10 വർഷത്തിനിടെ ആകെ വിജയിച്ച ചിത്രമാണ് പഠാനെന്നാണ് കങ്കണ പറഞ്ഞത്. തന്നെ പരിഹസിച്ച ഷാരൂഖ് ആരാധകർക്ക് മറുപടി നൽകിയാണ് കങ്കണ ഇങ്ങനെ പറഞ്ഞത്.

ധാക്കഡ് ആദ്യ ദിനം 55 ലക്ഷം രൂപയും ലൈഫ് ടൈം കളക്ഷൻ 2.58 കോടിയും നേടി. പത്താൻ ചിത്രം ആദ്യ ദിനം 100 കോടിയിലധികം കളക്ഷൻ നേടിയിരുന്നു. കങ്കണക്ക് നിരാശ ഉണ്ടാകും' എന്നായിരുന്നു ആരാധകന്റെ ട്വീറ്റ്. എന്റെ മുൻ ചിത്രം ധാക്കഡ് പരാജയമായിരുന്നു എന്നാൽ 10 വർഷത്തിന് ശേഷമുള്ള ഷാറൂഖ് ഖാനുണ്ടായ ആദ്യഹിറ്റാണ് 'പത്താൻ' എന്നായിരുന്നു നടിയുടെ മറുപടി.

രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് കങ്കണ ട്വിറ്ററിൽ തിരിച്ചെത്തിയത്. 2021ലാണ് കങ്കണയുടെ അക്കൗണ്ട് നിരോധിച്ചത്. ട്വിറ്ററിൽ തിരിച്ചെത്തിയതിൽ സന്തോഷം ഉണ്ടെന്ന് കങ്കണ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. 'എമർജൻസി' എന്ന തന്റെ പുതിയ ചിത്രത്തിന്റെ ബിഹൈൻഡ് ദ സീൻ വീഡിയോയും കങ്കണ പങ്കുവെച്ചിരുന്നു.

Similar Posts