< Back
Movies
അനന്തഭദ്രം നോവൽ വീണ്ടും സിനിമയാകുന്നു;പ്രഖ്യാപനവുമായി നോവലിസ്റ്റ്
Movies

അനന്തഭദ്രം നോവൽ വീണ്ടും സിനിമയാകുന്നു;പ്രഖ്യാപനവുമായി നോവലിസ്റ്റ്

Web Desk
|
22 Sept 2021 5:47 PM IST

സിനിമയിൽ ദിഗംബരന്റെ മറ്റൊരു മുഖം കാണാമെന്നും നോവലിസ്റ്റ്

സുനിൽ പരമേശ്വരൻ എഴുതിയ അനന്തഭദ്രം നോവൽ വീണ്ടും സിനിമയാകുന്നു. സുനിൽ പരമേശ്വർ ഫേയ്സ് ബുക്കിലൂടെയാണ് പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തിയത്. 'ദിഗംബരൻ' എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ഫഹദ് ഫാസിൽ ചിത്രം അതിരൻ സംവിധാനം ചെയ്ത വിവേകാണ് ദിഗംബരൻ നിനിമയും സംവിധാനം ചെയ്യുന്നത്.

കോവിഡ് നിയന്ത്രണങ്ങൾ മാറിയാൽ ധനൂഷ് കോടിയിലും ഹിമാലയത്തിലുമായി ചിത്രീകരണം നടക്കും. ഒരു നോവലിനെ ആധാരമാക്കി രണ്ട് സിനിമയുണ്ടാകുന്നത് ലോകത്തിൽ ആദ്യമായിട്ടായിരിക്കുമെന്നും സുനിൽ പരമേശ്വർ ഫേയ്സ് ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. സിനിമയിൽ ദിഗംബരന്റെ മറ്റൊരു മുഖം കാണാമെന്നും അദ്ദേഹം പറയുന്നു.

പൃഥ്വിരാജിനെയും കാവ്യാ മാധവനെയും കേന്ദ്രകഥാപാത്രങ്ങളാക്കി 2005 ലാണ് സന്തോഷ് ശിവൻ അനന്തഭദ്രം സിനിമ സംവിധാനം ചെയ്യുന്നത്.

Similar Posts