< Back
Movies
Olam Movie First look
Movies

രോമാഞ്ചത്തിന് ശേഷം വ്യത്യസ്ത ലുക്കിൽ അർജുൻ അശോകൻ; തിരക്കഥാകൃത്തായി ലെന, 'ഓളം' സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്ത്

Web Desk
|
22 April 2023 12:18 PM IST

23 വർഷത്തെ അഭിനയ ജീവിതത്തിന് ശേഷമാണ് ലെന തിരക്കഥ രചനയിലേക്ക് തിരിയുന്നത്

കൊച്ചി: രോമാഞ്ചം സിനിമയുടെ വലിയ വിജയത്തിന് ശേഷം വ്യത്യസ്ത ലുക്കിൽ നായകനായി അർജുൻ അശോകൻ എത്തുന്ന പുതിയ ചിത്രം ഓളത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

വി.എസ് അഭിലാഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ വി.എസ് അഭിലാഷും നടി ലെനയും ഒരുമിച്ചാണ്.

23 വർഷത്തെ അഭിനയ ജീവിതത്തിന് ശേഷമാണ് ലെന തിരക്കഥ രചനയിലേക്ക് തിരിയുന്നത്. അർജുൻ അശോകൻ, ലെന, ബിനു പപ്പു, ഹരിശ്രീ അശോകൻ, നോബി മാർക്കോസ്, സുരേഷ് ചന്ദ്രമേനോൻ എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷത്തിൽ എത്തുന്നത്.

പുനത്തിൽ പ്രൊഡക്ഷന്റെ ബാനറിൽ നൗഫൽ പുനത്തിലാണ് ചിത്രം നിർമ്മിക്കുന്നത് ജീവിതവും ഫാന്റസിയും ഇടകലർത്തികൊണ്ട് സസ്പെൻസ്, ത്രില്ലർ ജോണറിലാണ് ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നത്.

ഛായാഗ്രഹണം- നീരജ് രവി, അഷ്കർ. എഡിറ്റിംഗ്- ഷംജിത്ത് മുഹമ്മദ്. സൗണ്ട് ഡിസൈനർ- രംഗനാഥ് രവി. മ്യൂസിക് ഡയറക്ടർ- അരുൺ തോമസ്.

കോ പ്രൊഡ്യൂസർ- സേതുരാമൻ കൺകോൾ. ലൈൻ പ്രൊഡ്യൂസർ- വസീം ഹൈദർ. ഗ്രാഫിക് ഡിസൈനർ- കോക്കനട്ട് ബഞ്ച്. ചീഫ് അസോസിയേറ്റ് ഡയറക്ടർ- മിറാഷ് ഖാൻ, അംബ്രോവർഗീസ്. ആർട് ഡയറക്ടർ- വേലു വാഴയൂർ. കോസ്റ്റും ഡിസൈനർ- ജിഷാദ് ഷംസുദ്ദീൻ, കുമാർ എടപ്പാൾ. മേക്കപ്പ്- ആർജി വയനാടൻ, റഷിദ് അഹമ്മദ്. പ്രൊഡക്ഷൻ കൺട്രോളർ- ശശി പൊതുവാൾ. ഡിസൈൻസ്- മനു ഡാവിഞ്ചി. പിആർഒ- എംകെ ഷെജിൻ.

Related Tags :
Similar Posts