< Back
Movies
pongala, sreenath bhasi
Movies

ഭാഗങ്ങൾ നീക്കം ചെയ്യണം: പൊങ്കാലയുടെ റിലീസ് മാറ്റി

Web Desk
|
29 Nov 2025 8:29 PM IST

ഭാഗം നീക്കം ചെയ്തശേഷം തൊട്ടടുത്ത ദിവസം തന്നെ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

ശ്രീനാഥ് ഭാസി നായകനായ 'പൊങ്കാല സിനിമയുടെ റിലീസ് തീയതി മാറ്റി. ചിത്രത്തിലെ എട്ട് റീലുകളിലെ എട്ട് സീനുകൾ നീക്കം ചെയ്തശേഷം മാത്രമേ പുറത്തിറക്കാവു എന്ന് സെൻസർ ബോർഡ് നിർദേശ പ്രകാരമാണിത്. സെൻസർ ബോർഡ് നിർദേശിച്ച സീനുകൾ നീക്കം ചെയ്തശേഷം തൊട്ടടുത്ത ദിവസം തന്നെ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.


എ.ബി. ബിനിൽ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന 'പൊങ്കാല' ഗ്ലോബൽ പിക്ചേഴ്സ് എന്റർടൈന്മെന്റ്,

ജൂനിയർ 8 ബാനറിൽ ദീപു ബോസും അനിൽ പിള്ളയും ചേർന്ന് നിർമിക്കുന്നു. കൊ- പ്രൊഡ്യൂസർ ഡോണ തോമസ്. ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത് ഗ്രേസ് ഫിലിം കമ്പനി ആണ്.


യാമി സോനാ, ബാബുരാജ്, സുധീർ കരമന, സാദിഖ്, സമ്പത്ത് റാം, അലൻസിയർ, കിച്ചു ടെല്ലസ് , സൂര്യകൃഷ്, ഇന്ദ്രജിത്ത് ജഗജിത്, ജീമോൻ ജോർജ്, മുരുകൻ മാർട്ടിൻ സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദർ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം ജാക്സൺ, എഡിറ്റർ അജാസ് പുക്കാടൻ. സംഗീതം രഞ്ജിൻ രാജ്. മേക്കപ്പ് - അഖിൽ ടി.രാജ്. കോസ്റ്റ്യും ഡിസൈൻ സൂര്യാ ശേഖർ. ആർട്ട് നിധീഷ് ആചാര്യ. പ്രൊഡക്ഷൻ കൺട്രോളർ സെവൻ ആർട്സ് മോഹൻ. ഫൈറ്റ് മാഫിയ ശശി, രാജാ ശേഖർ, പ്രഭു ജാക്കി.g കൊറിയോഗ്രാഫി വിജയ റാണി. പി ആർ ഓ മഞ്ജു ഗോപിനാഥ്. ഡിജിറ്റൽ പ്രമോഷൻസ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, ഒപ്ര. സ്റ്റിൽസ് ജിജേഷ് വാടി.ഡിസൈൻസ് അർജുൻ ജിബി. മാർക്കറ്റിംഗ് ബ്രിങ് ഫോർത്ത്.

Similar Posts