< Back
Movies
ബിഗ് ബോസ് താരം റോബിൻ നായകനായെത്തുന്നു: ആശംസകളുമായി മോഹൻലാൽ
Movies

ബിഗ് ബോസ് താരം റോബിൻ നായകനായെത്തുന്നു: ആശംസകളുമായി മോഹൻലാൽ

Web Desk
|
27 Jun 2022 5:46 PM IST

മഹേഷിന്റെ പ്രതികാരം, നാരദൻ, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, ആർക്കറിയാം തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമ്മിക്കുന്നത്

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ഡോ. റോബിൻ രാധാകൃഷ്ണൻ സിനിമയിൽ നായകനായെത്തുന്നു. മഹേഷിന്റെ പ്രതികാരം, നാരദൻ, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, ആർക്കറിയാം തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായ സന്തോഷ് ടി കുരുവിളയാണ് റോബിൻ നായകനാവുന്ന ചിത്രം നിർമ്മിക്കുന്നത്. റോബിന് ആശംസകളുമായി മോഹൻലാലും രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കലൂടെയാണ് അദ്ദേഹം റോബിന് ആശംസകൾ അറിയിച്ചത്.


സന്തോഷ് ടി കുരുവിളയുമായി കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞതിന്റെ സന്തോഷം റോബിൻ ആരാധകരോട് പങ്കുവെച്ചിരുന്നു.

ബിഗ് ബോസ് ഷോയിൽ എത്തിയതോടെ റോബിന് ഡോക്ടർ മച്ചാനെന്ന വിളിപ്പേരും ആരാധകർ നൽകുകയുണ്ടായി. അദ്ദേഹത്തിന് വലിയൊരു ആരാധകവൃന്ദവും സ്വന്തമാക്കാനായി. തിരുവനന്തപുരം ജി.ജി ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുമ്പോളാണ് റോബിന് ബിഗ് ബോസിലേക്ക് അവസരം ലഭിച്ചത്.

കൗമുദി ടീവിയിലെ ചാറ്റ് വിത്ത് ഡോക്ടർ മച്ചാൻ എന്ന പരമ്പരയും ഏറെ ജനപ്രീതിയുണ്ടാക്കി. ബിഗ് ബോസ് താരങ്ങളായ ദിൽഷയും ബ്ലെസ്ലിലിയുമായുള്ള സൗഹൃദവും പ്രേക്ഷകപ്രീതി നേടിയിരുന്നു. ഷോയിൽ ആദ്യം മുതൽ സജീവ സാന്നിധ്യമായി നിന്ന റോബിൻ സഹമത്സരാർത്ഥി റിയാസിനെ ശാരീരികമായി ആക്രമിച്ചതിനെ തുടർന്നാണ് ബിഗ് ബോസിൽനിന്നും പുറത്തായത്.


Similar Posts