< Back
Movies
മഹേഷ് ബാബുവിനെ കണ്ട സന്തോഷം പങ്കുവച്ച് ബില്‍ഗേറ്റ്സ്
Movies

മഹേഷ് ബാബുവിനെ കണ്ട സന്തോഷം പങ്കുവച്ച് ബില്‍ഗേറ്റ്സ്

Web Desk
|
1 July 2022 6:06 PM IST

കഴിഞ്ഞ ദിവസം മഹേഷ് ബാബുവും ഭാര്യ നമ്രത ശിരോദ്കറും ബിൽഗേറ്റ്‌സിനെ സന്ദർശിച്ചിരുന്നു

തെലുങ്ക് നടൻ മഹേഷ് ബാബുവിനെ കണ്ട സന്തോഷം പങ്കുവച്ച് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്. കഴിഞ്ഞ ദിവസം മഹേഷ് ബാബുവും ഭാര്യ നമ്രത ശിരോദ്കറും ബിൽഗേറ്റ്‌സിനെ സന്ദർശിച്ചിരുന്നു. ഇരുവരും ബിൽഗേറ്റ്‌സിനൊപ്പം നിൽക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കു വക്കുകയും ചെയ്തു. ഈ ചിത്രം ഷെയർ ചെയ്താണ് ബിൽഗേറ്റ്‌സ് മഹേഷിനെയും ഭാര്യയേയും കാണാനായതിന്‍റെ സന്തോഷം പങ്കു വച്ചത്.

"ന്യൂയോർക്കിലുണ്ടാവുക എന്നത് തമാശ നിറഞ്ഞൊരു കാര്യമാണ്. നിങ്ങൾ ആരുമായി കൂട്ടിയിടിക്കുമെന്ന് പറയാനാകില്ല. താങ്കളേയും നംമ്രതയേയും കണ്ടുമുട്ടിയതിൽ വലിയ സന്തോഷമുണ്ട്" ബിൽ ഗേറ്റ്‌സ് കുറിച്ചു..

"ബിൽ ഗേറ്റ്‌സിനെ കണ്ടു മുട്ടിയതിൽ ഏറെ സന്തോഷമുണ്ട്. ലോകം കണ്ടതിൽ വച്ചേറ്റവും ദീർഘ വീക്ഷണമുള്ളയാളാണ് അദ്ദേഹം.. ഒപ്പം വിനയാന്വിതനും.. പ്രചോദനമാണ് അദ്ദേഹം"; മഹേഷ് ബാബു കുറിച്ചു..

Similar Posts