< Back
Movies
officer on duty, kunchako boban
Movies

സൂപ്പർ സ്റ്റാർ എന്നു വിളിക്കണം; ഓഫീസർ ഓൺ ഡ്യൂട്ടിയിൽ ഞെട്ടിച്ച് ചാക്കോച്ചൻ

Web Desk
|
27 Feb 2025 3:20 PM IST

ഒരു നിമിഷം പോലും സ്‌ക്രീനിൽ നിന്നു കണ്ണെടുക്കാനുള്ള സമയം തരില്ല എന്നാണ് സിനിമ കണ്ട് പലരും സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചത്

കുഞ്ചാക്കോ ബോബൻ പൊലീസ് വേഷത്തിലെത്തുന്ന ഓഫീസർ ഓൺ ഡ്യൂട്ടി തിയേറ്ററിൽ മികച്ച പ്രേക്ഷകാഭിപ്രായം നേടി മുന്നേറുകയാണ്. നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിൽ അഭിനയിച്ച ജിത്തു അഷ്റഫാണ് ഓഫീസർ ഓൺ ഡ്യൂട്ടിയുടെ സംവിധായകൻ. ചിത്രം ​ഗംഭീരമായെന്നും കുഞ്ചാക്കോ ബോബന്റെ അഭിനയം ഞെട്ടിച്ചു കളഞ്ഞുവെന്നുമാണ് ഓഫീസർ ഓൺ ഡ്യൂട്ടി കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ അഭിപ്രായം.

ഒരു നിമിഷം പോലും സ്‌ക്രീനിൽ നിന്നു കണ്ണെടുക്കാനുള്ള സമയം തരില്ല എന്നാണ് സിനിമ കണ്ട് ചിലർ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചത്. ശ്വാസം പിടിച്ചു വച്ച് സീറ്റിന്റെ എഡ്ജിൽ ഇരുന്നു ഞാൻ കണ്ടു തീർത്ത പടമെന്നും ഇങ്ങനെയൊരു ത്രില്ലർ മലയാളത്തിൽ വന്നിട്ടില്ല എന്നുമൊക്കെയുള്ള അഭിപ്രായങ്ങളും വരുന്നുണ്ട്. ഇനി ആരും ചാക്കോച്ചനെ ചോക്ളേറ്റ് ഹീറോ എന്ന് വിളിക്കരുതെന്നും അഭിപ്രായപ്പെട്ടവരുണ്ട്. ചാക്കോച്ചനെ സൂപ്പർ സ്റ്റാർ എന്ന് വിളിക്കണമെന്നും ചിലർ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.

മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവ‍‍ര്‍ ചേർന്നാണ് സിനിമയുടെ നിർമ്മാണം. ‘പ്രണയ വിലാസ’ത്തിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. 'ജോസഫ്', 'നായാട്ട്' സിനിമകളുടെ തിരക്കഥാകൃത്തും 'ഇലവീഴപൂഞ്ചിറ'യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഗ്രീൻ റൂം പ്രൊഡക്ഷൻസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

'കണ്ണൂർ സ്‌ക്വാഡി'ന്‍റെ സംവിധായകൻ റോബി വർഗീസ് രാജാണ് ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നത്. ചമൻ ചാക്കോ ചിത്രസംയോജനവും ജേക്ക്സ് ബിജോയ് സംഗീത സംവിധാനവും നിർവഹിക്കുന്നു. കുഞ്ചാക്കോ ബോബനെ കൂടാതെ പ്രിയാമണി, ജഗദീഷ്, വിശാഖ് നായർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു ജി വാരിയർ, ലയ മാമ്മൻ, ഐശ്വര്യ, അമിത് ഈപൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണെക്സ് സേവ്യർ, സ്റ്റിൽസ്: അനൂപ് ചാക്കോ, നിദാദ് കെ.എൻ, പ്രൊഡക്‌ഷൻ ഡിസൈൻ: ദിലീപ് നാഥ്, ആർട്ട് ഡിറക്ടർ: രാജേഷ് മേനോൻ, പ്രൊഡക്‌ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ക്രിയേറ്റീവ് ഡിറക്ടർ: ജിനീഷ് ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡിറക്ടർ: ദിനിൽ ബാബു & റെനിത് രാജ്, അസോസിയേറ്റ് ഡിറക്ടർ: സക്കീർ ഹുസൈൻ, അസിസ്റ്റന്‍റ് ഡിറക്ടർ: ശ്രീജിത്ത്, യോഗേഷ് ജി, അൻവർ പടിയത്ത്, ജോനാ സെബിൻ, റിയ ജോജി, സെക്കൻഡ് യൂണിറ്റ് ഡിഒപി: അൻസാരി നാസർ, സ്പോട്ട് എഡിറ്റർ: ബിനു നെപ്പോളിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: അനിൽ ജി നമ്പ്യാർ & സുഹൈൽ, പബ്ലിസിറ്റി ഡിസൈൻസ് ഓൾഡ് മോങ്ക്സ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ്, പിആർഒ പ്രതീഷ് ശേഖർ.

Related Tags :
Similar Posts