< Back
Movies
officer on duty, kunchako boban
Movies

'ചാക്കോച്ചൻ 2.0'; ഓഫീസർ ഓൺ ഡ്യൂട്ടിയിലെ അഭിനയത്തെ കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു

Web Desk
|
24 Feb 2025 11:37 AM IST

വ്യത്യസ്തമായ വേഷങ്ങൾ ചെയ്യാനുള്ള ആഗ്രഹം കൊണ്ടാവണം ചാക്കോച്ചൻ സംവിധായകരുടെ പിറകെ നടന്നു ചാൻസ് ചോദിക്കുന്നതെന്ന് കുറിപ്പിൽ പറയുന്നു

ഈയടുത്ത് പുറത്തിറങ്ങിയ ഓഫീസർ ഓൺ ഡ്യൂട്ടി എന്ന കുഞ്ചാക്കോ ബോബൻ ചിത്രം വൻ പ്രതികരണം നേടി മുന്നേറുകയാണ്. പ്രേക്ഷകരുടെ ആവശ്യം മാനിച്ച് ആദ്യ ദിനത്തെക്കാൾ കൂടുതൽ തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിന് എത്തിച്ചിരുന്നു. ജിത്തു അഷ്റഫിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിന്റെ കളക്ഷൻ വരും ദിവസങ്ങളിൽ ഇനിയും വർധിക്കുമെന്നാണ് റിപ്പോർട്ട്. അതിനിടയിൽ ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ അഭിനയത്തെ കുറിച്ചുള്ള ഒരു കുറിപ്പ് ഇപ്പോൾ വൈറലായിരിക്കുകയാണ്.

ചാക്കോച്ചൻ പ്രമുഖ സംവിധായകരെ ഒക്കെ ചാക്കിട്ട് പിടിക്കുന്നു എന്ന് പറഞ്ഞു പലരും ട്രോളുന്നത് കണ്ടിട്ടുണ്ടെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. പക്ഷേ, അങ്ങനെ ചെയ്ത പടങ്ങളാണ് ടേക്ക് ഓഫ്, അഞ്ചാം പാതിര, അറിയിപ്പ്, ന്നാ താൻ കേസ് കൊട്, നായാട്ട്, ചാവേർ, ബോഗൈൻവില്ല തുടങ്ങിയവ. ഇത്തരം വ്യത്യസ്തമായ വേഷങ്ങൾ ചെയ്യാനുള്ള ആഗ്രഹം കൊണ്ടാവണം ചാക്കോച്ചൻ സംവിധായകരുടെ പിറകെ നടന്നു ചാൻസ് ചോദിക്കുന്നതെന്ന് കുറിപ്പിൽ പറയുന്നു.

ഇപ്പോഴും ചാക്കോച്ചന്റെ അഭിനയം പോരാ എന്ന് പറയുന്നവരുണ്ടെന്നും എന്നാൽ 2021 മുതൽ 2023 വരെ മൂന്ന് വർഷങ്ങളിൽ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന്റെ അവസാന പട്ടികയിലും ദേശീയ ചലച്ചിത്ര പുരസ്കാര പട്ടികയിൽ ഒരിക്കലും വന്നിട്ടുണ്ടെന്ന് കുറിപ്പിൽ പറയുന്നു.

മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവ‍‍ര്‍ ചേർന്നാണ് ഓഫീസർ ഓൺ ഡ്യൂട്ടി നിർമിച്ചിരിക്കുന്നത്. ‘പ്രണയ വിലാസ’ത്തിന്റെ ടീം ഓഫീസർ ഓൺ ഡ്യൂട്ടിയിൽ വീണ്ടും ഒന്നിക്കുകയാണ്. 'ജോസഫ്', 'നായാട്ട്' സിനിമകളുടെ തിരക്കഥാകൃത്തും 'ഇലവീഴപൂഞ്ചിറ'യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഗ്രീൻ റൂം പ്രൊഡക്ഷൻസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്.

'കണ്ണൂർ സ്‌ക്വാഡി'ന്‍റെ സംവിധായകൻ റോബി വർഗീസ് രാജാണ് ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നത്. ചമൻ ചാക്കോ ചിത്രസംയോജനവും ജേക്ക്സ് ബിജോയ് സംഗീത സംവിധാനവും നിർവഹിക്കുന്നു. പ്രിയാമണി, ജഗദീഷ്, വിശാഖ് നായർ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു ജി വാരിയർ, ലയ മാമ്മൻ, ഐശ്വര്യ, അമിത് ഈപൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണെക്സ് സേവ്യർ, സ്റ്റിൽസ്: അനൂപ് ചാക്കോ, നിദാദ് കെ.എൻ, പ്രൊഡക്‌ഷൻ ഡിസൈൻ: ദിലീപ് നാഥ്, ആർട്ട് ഡിറക്ടർ: രാജേഷ് മേനോൻ, പ്രൊഡക്‌ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ക്രിയേറ്റീവ് ഡിറക്ടർ: ജിനീഷ് ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡിറക്ടർ: ദിനിൽ ബാബു & റെനിത് രാജ്, അസോസിയേറ്റ് ഡിറക്ടർ: സക്കീർ ഹുസൈൻ, അസിസ്റ്റന്‍റ് ഡിറക്ടർ: ശ്രീജിത്ത്, യോഗേഷ് ജി, അൻവർ പടിയത്ത്, ജോനാ സെബിൻ, റിയ ജോജി, സെക്കൻഡ് യൂണിറ്റ് ഡിഒപി: അൻസാരി നാസർ, സ്പോട്ട് എഡിറ്റർ: ബിനു നെപ്പോളിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: അനിൽ ജി നമ്പ്യാർ & സുഹൈൽ, പബ്ലിസിറ്റി ഡിസൈൻസ് ഓൾഡ് മോങ്ക്സ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ്, പിആർഒ പ്രതീഷ് ശേഖർ.

Related Tags :
Similar Posts