< Back
Entertainment
കുഞ്ഞാലി മരക്കാർ റിലീസ് വീണ്ടും മാറ്റി
Entertainment

കുഞ്ഞാലി മരക്കാർ റിലീസ് വീണ്ടും മാറ്റി

Web Desk
|
27 April 2021 10:05 AM IST

ഓഗസ്റ്റ് 12 ലേക്കാണ് റിലീസ് മാറ്റിയത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് റിലീസ് മാറ്റിയത്. നേരത്തെ, മെയ് 13നാണ് ചിത്രത്തിൻ്റെ റിലീസ് തീരുമാനിച്ചിരുന്നത്.

പ്രിയദർശന്‍ സംവിധാനത്തിൽ മോഹൻലാൽ നായകനായ 'മരക്കാർ, അറബിക്കടലിന്റെ സിംഹം' എന്ന സിനിമയുടെ റിലീസ് മാറ്റി. ഓഗസ്റ്റ് 12 ലേക്കാണ് റിലീസ് മാറ്റിയത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് റിലീസ് മാറ്റിയത്. നേരത്തെ, മെയ് 13നാണ് ചിത്രത്തിൻ്റെ റിലീസ് തീരുമാനിച്ചിരുന്നത്.

പ്രതിസന്ധികള്‍ മാറി നല്ലൊരു സമയം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആന്റണി പെരുമ്പാവൂര്‍ പറയുന്നു. കഴിഞ്ഞ വർഷം മാർച്ചില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു മരക്കാർ. പിന്നീട് ലോക്ഡൗണും മറ്റും വന്നതോടെ സിനിമാ വ്യവസായം തന്നെ അവതാളത്തിലായിരുന്നു. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് മരയ്ക്കാർ. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും സിനിമ റിലീസാവും.

കുഞ്ഞാലി മരക്കാറുടെ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. പ്രണവ് മോഹന്‍ലാല്‍, അര്‍ജ്ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ് തുടങ്ങി വലിയ താരനിരയും അണിനിരക്കുന്ന ചിത്രമാണിത്. അതേസമയം മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രം ക്രിസ്മസ് റിലീസ് ആയിരിക്കുമെന്നും ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു.

Similar Posts