< Back
Movies
തെലുങ്ക് ലൂസിഫർ; ചിരഞ്ജീവി നായകനാവുന്ന ഗോഡ്ഫാദർ ഫസ്റ്റ് ലുക്ക് പുറത്ത്
Movies

തെലുങ്ക് ലൂസിഫർ; ചിരഞ്ജീവി നായകനാവുന്ന 'ഗോഡ്ഫാദർ' ഫസ്റ്റ് ലുക്ക് പുറത്ത്

Web Desk
|
4 July 2022 10:39 PM IST

മോഹൻ രാജ സംവിധാനം ചെയ്യുന്ന 'ഗോഡ്ഫാദർ' ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ്

മലയാളത്തിൽ ബോക്‌സ് ഓഫീസ് കുലുക്കി കടന്നുപോയ ചിത്രമാണ് പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ. മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ മുൻപന്തിയിലാണ് ലൂസിഫറിന്റെ സ്ഥാനം. ചിത്രത്തിന്റെ തെലുങ്ക് റീമേക്കിന്റെ ഫസ്റ്റ്‌ലുക്ക് ആണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.

ഗോഡ്ഫാദർ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ചിരഞ്ജീവി ആണ് നായകനായി എത്തുന്നത്. ടോളിവുഡ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. മാസായി കാറിൽ നിന്നും ഇറങ്ങുന്ന ചിരഞ്ജീവി കഥാാത്രത്തെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വീഡിയോയിൽ കാണാം. മോഹൻ രാജ സംവിധാനം ചെയ്യുന്ന 'ഗോഡ്ഫാദർ' ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ്. കോനിഡേല പ്രൊഡക്ഷൻ കമ്പനിയും സൂപ്പർ ഗുഡ് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നയൻതാര നായാണ്. ചിത്രത്തിൽ സത്യദേവ് കഞ്ചാറാണയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

നീരവ് ഷായാണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. വിജയ് നായകനായ മാസ്റ്ററിന്റെ ഛായഗ്രാഹകനാണ് നീരവ്. എസ് തമൻ സംഗീത സംവിധാനവും പ്രഭുദേവ നൃത്തസംവിധാനവും നിർവ്വഹിക്കുന്നു. ബോളിവുഡ് താരം സൽമാൻ ഖാനും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.


Similar Posts