< Back
Movies
Christopher Nolans next film titled The Odyssey
Movies

ഓപൺഹൈമറിന് ശേഷം ഇതിഹാസ ചിത്രവുമായി ക്രിസ്റ്റഫർ നോളൻ

Web Desk
|
25 Dec 2024 4:10 PM IST

സിനിമ 2026 ജൂലൈ 17 ന് റിലീസിനെത്തുമെന്ന് നിർമാതാക്കൾ അറിയിച്ചു.

ന്യൂയോർക്ക്: ​ഗ്രീക്ക് കവി ഹോമറിന്റെ ഇതിഹാസ കാവ്യമായ ഒഡീസിയെ ആസ്പദമാക്കി പ്രശസ്ത ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളൻ പുതിയ ചിത്രമൊരുക്കുന്നു. യൂണിവേഴ്സൽ പിക്ചേഴ്സാണ് ചിത്രം നിർമിക്കുന്നത്. ഒഡീസിയുടെ ഐതിഹാസിക ചരിത്രം പുത്തൻ ഐമാക്സ് സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് അഭ്രപാളിയിലെത്തിക്കുമെന്ന് നിർമാതാക്കൾ അറിയിച്ചു. മാറ്റ് ഡാമൺ, ടോം ഹോളണ്ട്, സെൻഡായ, റോബർട്ട് പാറ്റിൻസൻ, ആൻ ഹാതവേ, ചാർലിസ് തെറോൺ എന്നിവരടങ്ങുന്ന താര സമ്പന്നമായ കാസ്റ്റിങ്ങാണ് ചിത്രത്തിൽ ഒരുങ്ങുന്നത്.

ട്രോജൻ യുദ്ധത്തിന് ശേഷം ഗ്രീസിൻറെ നിർണായക വിജയം ഉറപ്പാക്കിയ ഇത്താക്കയിലെ രാജാവായ ഒഡീസിയസിൻറെ അപകടകരമായ മടക്കയാത്രയാണ് ഒഡീസിയുടെ പ്രമേയം. ലോക സിനിമയിൽ നിരവധി തവണ സിനിമകളും സീരിസുകളുമായി ദി ഒഡീസി എത്തിയിട്ടുണ്ട്. ഈ വർഷം റിലീസ് ചെയ്ത ഉബർട്ടോ പസോളിനിയുടെ ദ റിട്ടേൺ എന്ന ചിത്രവും ഒഡീസിയെ ആസ്പദമാക്കിയുള്ളതായിരുന്നു.

സിനിമ 2026 ജൂലൈ 17 ന് റിലീസിനെത്തുമെന്ന് നിർമാതാക്കൾ അറിയിച്ചു. ഓപൺഹൈമറിന് ശേഷം യൂണിവേഴ്സൽ പിക്ചേഴ്സുമായുള്ള നോളന്റെ രണ്ടാമത്തെ ചിത്രമായിരിക്കും 'ദ ഒഡീസി'. ബോക്സ് ഓഫീസിൽ വൻ വിജയമായി മാറിയ ഓപൺഹൈമർ മികച്ച ചിത്രം, സംവിധായകൻ ഉൾപ്പടെ ഏഴ് ഓസ്കർ അവാർഡുകളാണ് വാരിക്കൂട്ടിയത്.

Similar Posts