< Back
Movies
Movies

പന്ത് നിലം തൊടാതെയാണ് ഔട്ടായത്; കമ്മ്യൂണിസ്റ്റ് പച്ചയുടെ ട്രെയിലറെത്തി

Web Desk
|
28 Dec 2024 6:18 PM IST

ജനുവരി മൂന്നിന് ചിത്രം തിയേറ്ററുകളിൽ

കണ്ടം ക്രിക്കറ്റ് കളി പശ്ചാത്തലമാക്കി നവാ​ഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ചെയ്ത കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പയുടെ ട്രെയിലർ പുറത്തിറങ്ങി. സുഡാനി ഫ്രം നൈജീരിയ എന്ന ആദ്യ സിനിമയിലൂടെ അവാർഡുകൾ വാരിക്കൂട്ടിയ സംവിധായകൻ സക്കരിയ നായകനാവുന്ന ചിത്രത്തി​ന്റെ ക്യാരക്ടർ പോസ്റ്ററുകൾ നേരത്തേ പുറത്തുവിട്ടിരുന്നു. മലയാളത്തി​ന്റെ സ്വന്തം ചിത്ര പാടിയ സിനിമയിലെ ​ഗാനം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയതിനു പിന്നാലെയാണ് ട്രെയിലർ പുറത്തിറങ്ങിയത്. ഹരിത പ്രൊഡക്ഷൻസി​ന്റെ ബാനറിൽ സൽവാൻ നിർമിച്ചിരിക്കുന്ന ചിത്രം മുഴുനീള സറ്റയറിക്കൽ കോമഡിയാണെന്നാണ് ട്രെയിലർ നൽകുന്ന സൂചന. സക്കരിയയെ കൂടാതെ അൽത്താഫ് സലിം, നസ്ലിൻ, ജമീല സലീം, സജിൻ ചെറുകയിൽ, സരസ ബാലുശ്ശേരി, രഞ്ജി കൺകോൾ, വിജിലേഷ്, ബാലൻ പാറക്കൽ, ഷംസുദ്ദീൻ മങ്കരത്തൊടി, അശ്വിൻ വിജയൻ, സനന്ദൻ, അനുരൂപ്, ഹിജാസ് ഇക്ബാൽ, വിനീത് കൃഷ്ണൻ, അനിൽ കെ, കുടശ്ശനാട്‌ കനകം തുടങ്ങിയവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രയെ കൂടാതെ ഗോവിന്ദ് വസന്ത, ബെന്നി ഡയാൽ, ഡി.ജെ ശേഖർ എന്നിവരും ഗാനങ്ങളാലപിച്ചിട്ടുണ്ട്. ദേശീയ അവാർഡ് ജേതാവായ അനീസ് നാടോടി കലാസംവിധാനം ചെയ്യുന്ന ചിത്രത്തി​ന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് നിഷാദ് യൂസുഫാണ്. ഛായാഗ്രഹണം: ഷാഫി കോറോത്ത്, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ലൈൻ പ്രൊഡ്യൂസർ: ഹാരിസ് ദേശം, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുക്കുന്ന്, സംഗീതം: ശ്രീഹരി നായർ, സൗണ്ട് ഡിസൈൻ: പി.സി വിഷ്ണു, മേക്കപ്പ്: റബീഷ് ബാബു പി, ആർട്ട് : അസീസ് കരുവാരക്കുണ്ട്, ലിറിക്സ് :നിഷാദ് അഹമ്മദ്, സ്റ്റിൽസ്: അമൽ സി. സദർ, കൊറിയോഗ്രാഫി: ഇംതിയാസ് അബൂബക്കർ, വി .എഫ് .എക്സ്: എഗ്ഗ് വൈറ്റ് വി.എഫ്.എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, ഡിഐ: മാഗസിൻ മീഡിയ, ടൈറ്റിൽ ഡിസൈൻ: സീറോ ഉണ്ണി, ഡിസൈൻ : യെല്ലോ ടൂത്ത്, പി.ആർ.ഒ: എ.എസ് ദിനേശ്.

Similar Posts