< Back
Movies

Movies
വിസിലടിക്കാൻ സമയമായി; ദളപതി 69ൻ്റെ പൂജ ചെന്നൈയിൽ നടന്നു
|4 Oct 2024 4:49 PM IST
ചെന്നൈയിൽ നടന്ന പൂജയിൽ വിജയ്, പൂജ ഹെഗ്‌ഡെ, മമിതാ ബൈജു, ബോബി ഡിയോൾ എന്നിവർ പങ്കെടുത്തു
ചെന്നൈ; സജീവരാഷ്ട്രീയത്തിലേക്ക് കടക്കുന്ന നടൻ വിജയുടെ സിനിമാ കരിയറിലെ അവസാന ചിത്രമായ ദളപതി 69ന്റെ പൂജ ചെന്നൈയിൽ നടന്നു. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ആണ് സംഗീതസംവിധാനം നിർവഹിക്കുന്നത്.
വിജയ്‌ക്കൊപ്പം ബോബി ഡിയോൾ, പൂജാ ഹെഗ്‌ഡെ, പ്രിയാമണി, മമിതാ ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ തുടങ്ങിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ പൂജയിൽ വിജയ്ക്കൊപ്പം പൂജ ഹെഡ്‌ഗേ, ബോബി ഡിയോൾ, മമിതാ ബൈജു തുടങ്ങിയവരും നിർമ്മാതാക്കളും ചിത്രത്തിന്റെ അണിയറപ്രവർത്തകരും പങ്കെടുത്തു.
കെവിഎൻ പ്രൊഡക്ഷന്റെ പേരിൽ ചിത്രം നിർമ്മിക്കുന്നത് വെങ്കട്ട് കെ നാരായണ ആണ്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.
2025 ഒക്ടോബറിൽ ദളപതി 69 തിയേറ്ററിലേക്കെത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.