Movies
നിവിൻ പോളി - നയൻ താര ചിത്രം ഡിയര്‍ സ്റ്റുഡന്‍റ്സ് ടീസർ നാളെ
Movies

നിവിൻ പോളി - നയൻ താര ചിത്രം 'ഡിയര്‍ സ്റ്റുഡന്‍റ്സ്' ടീസർ നാളെ

Web Desk
|
14 Aug 2025 10:10 PM IST

നാളെ വൈകുന്നേരം 5 മണിക്കാണ് ടീസർ റിലീസ് ചെയ്യുന്നത്.

നിവിൻ പോളി - നയൻതാര കൂട്ടുകെട്ട് ഒന്നിക്കുന്ന "ഡിയർ സ്റ്റുഡൻറ്സ്" എന്ന ചിത്രത്തിൻ്റെ ആദ്യ ടീസർ നാളെ. നാളെ വൈകുന്നേരം 5 മണിക്കാണ് ടീസർ റിലീസ് ചെയ്യുന്നത്. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവ്വഹിച്ചത്. 6 വർഷത്തെ ഇടവേളക്ക് ശേഷമാണ് നിവിൻ പോളി - നയൻ താര ടീം ഒരു ചിത്രത്തിനായി ഒരുമിക്കുന്നത്.

വിനീത് ജയിൻ നേതൃത്വം നൽകുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത്. ഈ വർഷം തന്നെ ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുമെന്നാണ് സൂചന. ധ്യാൻ ശ്രീനിവാസൻറെ രചനയിലും സംവിധാനത്തിലും 2019 ൽ പുറത്തെത്തിയ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലാണ് നിവിൻ പോളിയും നയൻതാരയും ആദ്യമായി ഒന്നിച്ചഭിനയിച്ചത്.

ഇവരെ കൂടാതെ അജു വർഗീസ്, ഷറഫുദ്ദീൻ, സുരേഷ് കൃഷ്ണ, മല്ലിക സുകുമാരൻ, ലാൽ, ജഗദീഷ്, ജോണി ആൻ്റണി, നന്ദു, റെഡ്ഡിൻ കിംഗ്സ്ലി, ഷാജു ശ്രീധർ, ഒട്ടേറെ തമിഴ്

Similar Posts