< Back
Movies
ദേവീ നീയേ, വരലക്ഷ്മി നീയേ; തങ്കത്തിലെ ആദ്യ ഗാനം പുറത്ത്
Movies

'ദേവീ നീയേ, വരലക്ഷ്മി നീയേ'; തങ്കത്തിലെ ആദ്യ ഗാനം പുറത്ത്

Web Desk
|
14 Jan 2023 6:42 PM IST

ദേവീ ഭക്തിഗാനമായി ചിട്ടപ്പെടുത്തയിട്ടുള്ള ഗാനം അതിന്റെ ലാളിത്യമാർന്ന സംഗീതം കൊണ്ട് തന്നെ ശ്രദ്ധയാകർഷിക്കുന്നുണ്ട്

വിനീത് ശ്രീനിവാസൻ, ബിജു മേനോൻ എന്നിവർ ഒന്നിക്കുന്ന തങ്കം ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. അൻവർ അലി രചിച്ച് ബിജിബാൽ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് നജിം അർഷാദാണ്. ദേവീ ഭക്തിഗാനമായി ചിട്ടപ്പെടുത്തയിട്ടുള്ള ഗാനം അതിന്റെ ലാളിത്യമാർന്ന സംഗീതം കൊണ്ട് തന്നെ ശ്രദ്ധയാകർഷിക്കുന്നുണ്ട്.

ബിജു മേനോനും വിനീത് ശ്രീനിവാസനും മുഖ്യവേഷത്തിൽ എത്തുന്ന ചിത്രത്തിൽ അപർണ്ണാ ബാലമുരളിയാണ് നായിക. വളരെ സാധാരണവും അതേസമയം വളരെ അധികം അവ്യക്തതയുള്ളതുമായ സ്വർണാഭരണ നിർമ്മാണവും അതിനെ പിൻപറ്റി ജീവിക്കുന്ന മനുഷ്യരുടെ അറിയാക്കഥകളുമാണ് ആകാംക്ഷയുണർത്തുന്ന ഗാനരംഗങ്ങളിൽ എന്നത് ചിത്രത്തിനായുള്ള കാത്തിരിപ്പിന്റെ ആക്കം കൂട്ടുന്നു.

സഹീദ് അരാഫത്താണ് ചിത്രത്തിന്റെ സംവിധാനം. ജോജിക്കു ശേഷം ശ്യാം പുഷ്‌കരൻ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് തങ്കം. ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, അപർണ്ണ ബാലമുരളി ഗിരീഷ് കുൽക്കർണി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി, കൊച്ചു പ്രേമൻ തുടങ്ങിയവരും നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും പ്രധാനകഥാപാത്രങ്ങളാവുന്നുണ്ട്.

ദംഗൽ, അഗ്ലി തുടങ്ങിയ ശ്രദ്ധേയങ്ങളായ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കും സുപരിചിതനായ മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുൽക്കർണി ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഗൗതം ശങ്കറാണ് ചിത്രത്തിന്റെ ക്യാമറ നിർവ്വഹിച്ചിരിക്കുന്നത്. ബിജി ബാലാണ് സംഗീതം, എഡിറ്റിങ് കിരൺ ദാസും കലാ സംവിധാനം ഗോകുൽ ദാസും നിർവ്വഹിച്ച ചിത്രത്തിൽ സൗണ്ട് ഡിസൈൻ ഗണേഷ് മാരാരും മേക്കപ്പ് റോണക്‌സ് സേവ്യറുമാണ്.

ആക്ഷൻ സുപ്രീം സുന്ദർ, ജോളി ബാസ്റ്റിൻ, കോസ്‌റ്യൂം ഡിസൈൻ മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ ബിനു മണമ്പൂർ, സൗണ്ട് മിക്‌സിങ് തപസ് നായിക്ക്, കോ പ്രൊഡ്യൂസേഴ്സ് രാജൻ തോമസ് ഉണ്ണിമായ പ്രസാദ്, വി.എഫ്.എക്‌സ് - എഗ് വൈറ്റ് വി.എഫ്.എക്‌സ്, ഡി.ഐ - കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ബെന്നി കട്ടപ്പന ജോസ് വിജയ്, കോ ഡയറക്ടർ പ്രിനീഷ് പ്രഭാകരൻ. പി.ആർ.ഒ ആതിര ദിൽജിത്ത്. ഭാവനറിലീസാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്


Similar Posts