< Back
Movies
വ്യാജം, അടിസ്ഥാനരഹിതം; മൃണാൽ താക്കൂറുമായുള്ള വിവാഹവാർത്ത തള്ളി ധനുഷിന്റെ അടുത്ത വൃത്തം
Movies

'വ്യാജം, അടിസ്ഥാനരഹിതം'; മൃണാൽ താക്കൂറുമായുള്ള വിവാഹവാർത്ത തള്ളി ധനുഷിന്റെ അടുത്ത വൃത്തം

Web Desk
|
17 Jan 2026 8:00 PM IST

നടനും നിർമാതാവുമായ ധനുഷും നടി മൃണാല്‍ താക്കൂറും തമ്മിൽ വിവാഹിതരാവുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു

ചെന്നൈ: നടനും നിർമാതാവുമായ ധനുഷും നടി മൃണാല്‍ താക്കൂറും തമ്മിൽ വിവാഹിതരാവുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാൽ വിവാഹവാർത്ത നിഷേധിച്ച് രംഗത്ത് വന്നിരിക്കുകയാണ് ധനുഷിന്റെ അടുത്ത വൃത്തങ്ങൾ. വാർത്ത 'വ്യാജവും അടിസ്ഥാനരഹിതവുമാണെന്നും ആരാധകർ ഇതൊന്നും വസ്തുതകളായി കണക്കാക്കരുതെന്നും അടുത്ത വൃത്തത്തെ ഉദ്ധരിച്ച് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു.

വിവാഹ വാർത്ത പുറത്തുവരുന്നതിന് മാസങ്ങൾക്ക് മുമ്പുതന്നെ ധനുഷും മൃണാലും തമ്മിൽ ഡേറ്റിംഗിൽ ആണെന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൻ മീഡിയയിൽ പ്രചരിച്ചിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമാ പ്രേക്ഷകരിൽ ഇരുവരുടെയും ജനപ്രീതി ഈ അവകാശവാദങ്ങൾ വേഗത്തിൽ പ്രചരിക്കാൻ കാരണമായി. ഇതിന് പിന്നാലെയാണ് വിവാഹ വാർത്തകളും വരുന്നത്. 2025 ആഗസ്റ്റിൽ ഒൺലി കോളിവുഡിന് നൽകിയ അഭിമുഖത്തിൽ മൃണാൽ ധനുഷ് തനിക്ക് നല്ല സുഹൃത്ത് മാത്രമാണെന്ന് പറഞ്ഞ് വാർത്ത തള്ളിയിരുന്നു.

ഫെബ്രുവരി 14ന് ധനുഷും മൃണാലും വിവാഹിതരാകാൻ തീരുമാനിച്ചതായി എബിപി നാട് റിപ്പോർട്ട് ചെയ്തതോടെയാണ് പുതിയ അഭ്യൂഹങ്ങൾ ആരംഭിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഡെക്കാൻ ഹെറാൾഡിനോട് സംസാരിച്ച അസോസിയേറ്റിന്റെ അഭിപ്രായത്തിൽ അത്തരം വാർത്തകളെല്ലാം വ്യാജവും അടിസ്ഥാനരഹിതവുമാണ്.

Similar Posts