< Back
Movies
100 കോടി ക്ലബ്ബിൽ ഡോക്ടർ;  ചിത്രത്തിന് കേരളത്തിലും മികച്ച പ്രതികരണം
Movies

100 കോടി ക്ലബ്ബിൽ 'ഡോക്ടർ'; ചിത്രത്തിന് കേരളത്തിലും മികച്ച പ്രതികരണം

Web Desk
|
2 Nov 2021 9:25 PM IST

25 ദിവസം കൊണ്ടാണ് ചിത്രം 100 കോടി സ്വന്തമാക്കിയത്.

ശിവകാർത്തികേയൻ നായകനായി എത്തിയ തമിഴ് സിനിമ ഡോക്ടർ 100 കോടി ക്ലബ്ബിൽ. ഒക്ടോബർ ഒമ്പതിന് റിലീസ് ചെയ്ത ചിത്രം 25 ദിവസം കൊണ്ടാണ് 100 കോടി സ്വന്തമാക്കിയത്. നിർമാതാക്കളായ കെജെആർ സ്റ്റുഡിയോസ് തന്നെ വിവരം ട്വിറ്ററിലൂടെ പുറത്തു വിട്ടു.

ശിവകാർത്തികേയൻ പ്രൊഡക്ഷനും നിർമാണ പങ്കാളിയായ ചിത്രം നെൽസനാണ് സംവിധാനം ചെയ്തിരിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ചിത്രത്തിന് കേരളത്തിലെ തിയേറ്ററുതകളിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒക്ടോബർ 27 നായിരുന്നു കേരളത്തിലെ റിലീസ്.

പ്രിയങ്ക, അരുൾ മോഹൻ, വിനയ് റായ്, യോഗി ബാബു, മിലിന്ദ് സോമൻ, ഇളവരസ്, ശ്രീജ രവി തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്ന ചിത്രം ഡാർക്ക് കോമഡി വിഭാഗത്തിൽപ്പെടുന്നു. ദീപാവലി ദിനത്തിൽ സൺ ടിവിയിലും നവംബർ അഞ്ച് മുതൽ നെറ്റ്ഫ്‌ളിക്‌സിലും ഡോക്ടർ പ്രദർശിപ്പിക്കും.

Similar Posts