< Back
Movies
ദുൽഖറിന്റെ സീതാ രാമം: ആദ്യ ഗാനത്തിന്റെ ടീസർ പുറത്ത്
Movies

ദുൽഖറിന്റെ 'സീതാ രാമം': ആദ്യ ഗാനത്തിന്റെ ടീസർ പുറത്ത്

Web Desk
|
8 May 2022 8:33 PM IST

അഫ്രീൻ' എന്ന കഥാപാത്രമായി രശ്മിക മന്ദാനയും ദുൽഖറിനൊപ്പമെത്തുന്നു

മലയാളികളുടെ സ്വന്തം കുഞ്ഞിക്ക ദുൽഖർ സൽമാൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സീതാ രാമം'. ചിത്രത്തിന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ വളെയധികം ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ പട്ടാളക്കാരനായാണ് ദുൽഖർ എത്തുന്നത്. എന്നാൽ ഇപ്പോഴിതാ ചിത്രത്തിന്റെ ചെറു ദൃശ്യങ്ങൾ ഉൾപ്പെടുത്തി പാട്ടിന്റെ ടീസർ പുറത്തുവന്നിരിക്കുന്നു.

'ലെഫ്റ്റനന്റ് റാം' എന്ന കഥാപാത്രത്തെയാണ് ദുൽഖർ സിനിമയിൽ അവതരിപ്പിക്കുന്നത്. സീതാ രാമത്തിലെ ആദ്യ ഗാനം നാളെയാണ് പുറത്തുവിടുന്നത്. ഹനു രാഘവപ്പുഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പി എസ് വിനോദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. സോണി മ്യൂസിക് ആണ് ചിത്രത്തിന്റെ ഓഡിയോ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

സ്വപ്‌ന സിനിമയാണ് ചിത്രം നിർമിക്കുന്നത്. വൈജയന്തി മൂവീസ് ചിത്രം വിതരണവും നിർവഹിക്കുന്നു. സുനിൽ ബാബുവാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ. ജമ്മു കശ്മീരാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. മൃണാൾ താക്കാറാണ് ചിത്രത്തിൽ ദുൽഖറിന്റെ നായിക. 'സീത' എന്ന കഥാപാത്രമായിട്ടാണ് മൃണാൾ എത്തുന്നത്. 'അഫ്രീൻ' എന്ന കഥാപാത്രമായി രശ്മിക മന്ദാനയും ദുൽഖറിനൊപ്പമെത്തുന്നു. വിശാൽ ചന്ദ്രശേഖർ ചിത്രത്തിന്റെ സംഗീത സംവിധാനം, കോസ്റ്റ്യൂംസ് ശീതൾ സർമ, പിആർഒ വംശി- ശേഖർ, ഡിജിറ്റൽ മീഡിയോ പിആർ പ്രസാദ് ബിമാനന്ദം, ഡിജിറ്റൽ പാർട്ണർ സില്ലിം മോങ്ക്‌സ് എന്നിവരാണ്.


Similar Posts