< Back
Movies
സീതാരാമത്തിന് ശേഷം ദുൽഖർ വീണ്ടും തെലുങ്കിൽ; ഇത്തവണ വാത്തി സംവിധായകനൊപ്പം
Movies

സീതാരാമത്തിന് ശേഷം ദുൽഖർ വീണ്ടും തെലുങ്കിൽ; ഇത്തവണ 'വാത്തി' സംവിധായകനൊപ്പം

Web Desk
|
14 May 2023 5:43 PM IST

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'കിങ് ഓഫ് കൊത്ത'യാണ് ദുൽഖറിന്റേതായി ഉടൻ തിയറ്ററിലെത്തുന്ന മലയാള ചിത്രം

ദുൽഖറിന്റെ അന്യഭാഷ ചിത്രമായ സീതാരാമം മികച്ച അഭിപ്രായവും കളക്ഷനുമായി അദ്ദേഹത്തിന്റെ കരിയറിലെ തന്നെ മികച്ച ചിത്രമായി മാറിയിരുന്നു. സീതാരാമത്തിന് ശേഷം ദുൽഖർ വീണ്ടും തെലുങ്കിൽ അഭിനയിക്കുന്നു. ഇപ്രാവശ്യം ധനുഷിനെ നായകനാക്കി വാത്തി എന്ന ചിത്രമൊരുക്കിയ വെങ്കി അറ്റ്‌ലൂരിയാണ് ദുൽഖർ ചിത്രം ഒരുക്കുന്നത്. മാസ് എൻടർടൈൻമെന്റ് ഴോണറില്‍ ഒരുങ്ങുന്ന ചിത്രം അടുത്ത വർഷം തിയറ്ററിലെത്തും.

ഡിക്യു ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കിങ് ഓഫ് കൊത്തയാണ് ദുൽഖറിന്റേതായി ഉടൻ തിയറ്ററിലെത്തുന്ന മലയാള ചിത്രം. ജോഷിയുടെ മകൻ അഭിലാഷി ജോഷിയാണ് ചിത്രം ഒരുക്കുന്നത്. അഭിലാഷിന്റെ ആദ്യ ചിത്രാണ് കിങ് ഓഫ് കൊത്ത. ചിത്രം ഓണത്തിന് തിയറ്ററിലെത്തും. സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസും ചേർന്നാണ് നിർമ്മാണം. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി വരികയാണ്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കാണ് വിറ്റഴിക്കപ്പെട്ടതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ദുൽഖറിന്റെ കരിയർ ബെസ്‌ററ് പ്രകടനകളുളള ചിത്രത്തിന്റെ കൂടുതൽ അപ്‌ഡേറ്റ്‌സിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

ടിനു പാപ്പച്ചനോടൊപ്പം ഒരു മലയാള ചിത്രവും ദുൽഖറിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഈ വർഷം ഒരു തമിഴ് ചിത്രത്തിൽ ദുൽഖർ അഭിനയിച്ചേക്കും.

Similar Posts