Movies
swapna nagariyil swapna veedu build expo
Movies

വീടിന്റെ അടിമുടി ഒരിടത്ത്; സ്വപ്ന ന​ഗരിയിൽ സ്വപ്ന വീട് ട്രേഡ് എക്സ്പോ കോഴിക്കോട്

Web Desk
|
10 July 2025 5:14 PM IST

ആ​ഗസ്റ്റ് 13 മുതൽ 17 വരെ നടക്കുന്ന ട്രേഡ് എക്സ്പോയിൽ വീടുമായി ബന്ധപ്പെട്ട എല്ലാ ഉത്പന്നങ്ങളെ കുറിച്ച് മനസിലാക്കാനും തെരഞ്ഞെടുക്കാനും അവസരമുണ്ട്

സ്വപ്ന ന​ഗരിയിൽ‍ സ്വപ്ന വീട് എന്ന ആശയത്തിൽ കാലിക്കറ്റ് ട്രേഡ് സെന്റർ മെ​ഗാ ട്രേഡ് എക്സ്പോ സംഘടിപ്പിക്കുന്നു. വീട്, കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട അവശ്യവസ്തുക്കൾ ഒരു കുടക്കീഴിൽ അണിനിരത്തുകയാണ് അഞ്ച് ദിവസമായി നടക്കുന്ന ട്രേഡ് എക്സ്പോയിലൂടെ. ആളുകൾക്ക് നിർമാണവുമായി ബന്ധപ്പെട്ട എല്ലാ മെറ്റീരിയലുകളെ കുറിച്ച് അറിയാനും വിലക്കുറഞ്ഞതും ​ഗുണമേന്മയുള്ളതുമായ ഉത്പന്നങ്ങളെ മനസിലാക്കാനും സാധിക്കും. വീട്, കെട്ടിടങ്ങൾ നിർമിക്കുന്നവർക്ക് ഏതെല്ലാം വസ്തുക്കൾ എവിടെയൊക്കെ ഉപയോ​ഗിക്കണമെന്ന അറിവും ഈ ട്രേഡ് എക്സ്പോയിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കുന്നു. ആവശ്യമുള്ള സാധനങ്ങൾ തെരഞ്ഞെടുക്കാനും ബുക്ക് ചെയ്യുന്നതിനുമുള്ള സൗകര്യവും സ്റ്റാളുകളിൽ ഒരുക്കുന്നുണ്ട്.

രാജ്യത്തെ മിക്ക കമ്പനികളും ട്രേഡ് എക്സ്പോയുടെ ഭാ​ഗമാകുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. നിർമാണ സാമ​ഗ്രികൾ അടങ്ങുന്ന മേഖലയിലെ നൂതനാശയങ്ങളും സുസ്ഥിരതയും ചർച്ച ചെയ്യാൻ വിദ​ഗ്ധർ പങ്കെടുക്കുന്ന സെഷനുകളുണ്ടാകും. അക്കാദമിക്, വ്യവസായ മേഖലകളിൽ നിന്നുള്ള പ്രഭാഷകർ പങ്കെടുക്കുന്ന പാനൽ ചർച്ചയും പ്രഭാഷണങ്ങളും ട്രേഡ് എക്സ്പോയുടെ ഭാ​ഗമായി നടക്കും. 5 ലക്ഷത്തിൽ അധികം ആളുകൾ ട്രേഡ് എക്സ്പോയിൽ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്. ആ​ഗസ്റ്റ് 13 മുതൽ 17 വരെ രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പരിപാടി. പങ്കെടുക്കുന്നവർക്കായി ലക്കിഡ്രോയും, വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ടെന്ന് കാലിക്കറ്റ് ട്രേഡ് സെന്റർ ജനറൽ മാനേജർ ​ഗിരീഷ് ഇല്ലത്ത്‌താഴം, പ്രൊജക്ട് ഡയറക്ടർ അൻഷാദ് എ., പ്രൊഡക്ഷൻ‌ മാനേജർ അഫ്സൽ സലാഹുദ്ദീൻ, ഡിജിറ്റൽ മാർക്കറ്റിങ് സ്ട്രാറ്റജിസ്റ്റ് മുഹമ്മദ് അസ്‌ലം, ക്രിയേറ്റീവ് ഹെഡ് സുബിൻ സ്വാസ് എന്നിവർ പറഞ്ഞു.

എക്സ്പോയിലേക്ക് പ്രവേശനം സൗജന്യമാണ്. സ്റ്റാൾ ബുക്ക് ചെയ്യാനും മറ്റു വിവരങ്ങൾക്കും 9447980123, 9562848000 എന്ന നമ്പറുകളിൽ ബന്ധപ്പെടാം.

Similar Posts