< Back
Movies
There is no ban on Empuraan
Movies

'സ്വന്തം ശക്തിയിൽ നിലനിൽക്കുന്നവനാണ് ഏറ്റവും ശക്തൻ'; എമ്പുരാൻ ഇന്ത്യക്ക് പുറത്തുനിന്ന് ഇതുവരെ 85 കോടി നേടിയെന്ന് മോഹൻലാൽ

Web Desk
|
30 March 2025 9:49 PM IST

റീ എഡിറ്റ് ചെയ്ത എമ്പുരാൻ നാളെ മുതൽ പ്രദർശനത്തിനെത്തും.

കൊച്ചി: വിവാദങ്ങൾക്കിടെ ഇന്ത്യക്ക് പുറത്തും വൻ കലക്ഷൻ നേടി എമ്പുരാൻ. ഇതുവരെ 10 മിലൻ ഡോളർ (ഏകദേശം 85 കോടി രൂപ) നേടിയെന്ന് മോഹൻലാൽ തന്നെയാണ് അറിയിച്ചത്. 'സ്വന്തം ശക്തിയിൽ സ്വയം നിലനിൽക്കുന്നവനാണ് ഏറ്റവും ശക്തൻ' എന്ന ക്യാപ്ഷനോടെയാണ് മോഹൻലാൽ കലക്ഷൻ വിവരം പുറത്തുവിട്ടത്.

അതേസമയം റീ എഡിറ്റ് ചെയ്ത എമ്പുരാൻ നാളെ മുതൽ പ്രദർശനത്തിനെത്തും. മൂന്ന് മിനിറ്റ് ഭാഗം വെട്ടിമാറ്റിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. അവധി ദിവസത്തിലും പ്രത്യേക യോഗം ചേർന്നാണ് സെൻസർബോഡ് റീ എഡിറ്റിന് അനുമതി നൽകിയത്. കേന്ദ്ര സെൻസർ ബോർഡ് ആണ് റീ എഡിറ്റിന് ഉടൻ അനുമതി നൽകിയത് എന്നാണ് വിവരം.

സംഘ്പരിവാർ സൈബറാക്രമണത്തെ തുടർന്ന് ചിത്രം റീ എഡിറ്റ് ചെയ്യാൻ അണിയറപ്രവർത്തകർ തീരുമാനിച്ചത്. ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ചിത്രത്തിലെ പരാമർശങ്ങളാണ് സംഘ്പരിവാറിനെ പ്രകോപിപ്പിച്ചത്. സിനിമ വിവാദമായതിനെ തുടർന്ന് മോഹൻലാൽ ഖേദം പ്രകടിപ്പിച്ചിരുന്നു.

Similar Posts