< Back
Movies
സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രമായി ഗഗനചാരി; കൗതുകമുണര്‍ത്തി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
Movies

സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രമായി 'ഗഗനചാരി'; കൗതുകമുണര്‍ത്തി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

Web Desk
|
16 Sept 2021 6:47 PM IST

അജിത്ത് വിനായക ഫിലിംസ് നിർമ്മിക്കുന്ന ചിത്രം വ്യത്യസ്തമായ 'മോക്കുമെന്‍ററി' ശൈലിയിലാണ് ഒരുങ്ങുന്നത്.

ഗോകുൽ സുരേഷ്, അനാർക്കലി മരിക്കാർ, അജു വർഗീസ്, കെ.ബി ഗണേഷ്‌കുമാർ എന്നിവർ ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ കോമഡി ചിത്രം ഗഗനചാരിയുടെ കൗതുകമുണർത്തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മലയാളത്തിലെ സൂപ്പർ താരങ്ങളുടെ ഫേസ്ബുക്ക്‌ പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. അജിത്ത് വിനായക ഫിലിംസ് നിർമ്മിക്കുന്ന ഗഗനചാരി വ്യത്യസ്തമായ 'മോക്കുമെന്ററി (mockumentary)' ശൈലിയിലാണ് ഒരുങ്ങുന്നത്.

സാജൻ ബേക്കറിക്ക് ശേഷം അരുൺ ചന്ദുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശിവ സായിയും, അരുൺ ചന്ദുവും തിരക്കഥയും സംഭാഷണവും ഒരുക്കിയ ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുർജിത്ത് എസ് പൈ ആണ്. പ്രശാന്ത്‌ പിള്ളയാണ് ഗഗനചാരിയുടെ സംഗീത സംവിധായകൻ. എം. ബാവയാണ് ചിത്രത്തിന്റെ കലാസംവിധായകൻ.

അരവിന്ദ് മന്മദൻ, സീജേ അച്ചു എന്നിവരാണ് ചിത്രസംയോജനം കൈകാര്യം ചെയ്തിരിക്കുന്നത്. വീ എഫ് എക്സിന് പ്രാധാന്യമുള്ള ചിത്രത്തിന്റെ ഗ്രാഫിക്സ് ചെയുന്നത് മെറാക്കി സ്റ്റുഡിയോസാണ്. ഫിനിക്സ് പ്രഭു ആണ് ഗഗനചാരിയുടെ ആക്ഷൻ നിർവഹിച്ചിരിക്കുന്നത്. ഏറെ വെല്ലുവിളികൾ നിറഞ്ഞ ലോക്‌ഡൗൺ കാലഘട്ടത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ട് കൊച്ചിയിലാണ് ഈ പരീക്ഷണ ചലച്ചിത്രം ചിത്രീകരിച്ചത്. പി.ആർ.ഒ - എസ് ദിനേശ്,‌ ആതിര ദിൽജിത്ത്.

Similar Posts