< Back
Movies
gangs of sukumarakurup
Movies

കുടുകുടെ ചിരിപ്പിക്കുന്ന ​ഗ്യാങ്, ഓണം വൈബിൽ ​ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്

Web Desk
|
14 Sept 2024 12:50 PM IST

റംബോ സുകുമാരക്കുറുപ്പും കൂട്ടരും കുടുംബ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുകയാണ്

കേരളത്തിൽ ഏത് കൊച്ചു കുഞ്ഞിനും സുപരിചിതമായ പേരാണ് സുകുമാരക്കുറുപ്പ് എന്നത്, അത്ര തന്നെ കുപ്രസിദ്ധവും. എന്നാൽ ഇക്കുറി മലയാള സിനിമാ പ്രേക്ഷകർക്ക് ഓണം സുകുമാരക്കുറുപ്പിനൊപ്പം ആഘോഷിക്കാം, ​ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പിലൂടെ. ഷെബി ചൗഘട്ട് സംവിധാനം ചെയ്ത് ചിത്രത്തിൽ പേരിൽ മാത്രം സാമ്യമുള്ള മറ്റൊരു സുകുമാരക്കുറുപ്പിന്റെ കഥയാണ് പറയുന്നത്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രം മികച്ച പ്രേക്ഷക അഭിപ്രായമവുമായി മുന്നേറുകയാണ്. റംബോ സുകുമാരക്കുറുപ്പും കൂട്ടരും കുടുംബ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുകയാണ്. ടൈറ്റിൽ റോളിൽ അബു സലിം എത്തുന്ന ചിത്രം കോമഡി ത്രില്ലർ വിഭാഗത്തിൽ പെടുന്നതാണ്. ഷാജി കൈലാസ് ആനി ദമ്പതികളുടെ മകൻ റുഷിൻ ഷാജി കൈലാസ് നായകനായ ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് പുറത്തിറങ്ങി.

ഒരു കോഫി ഷോപ്പ് കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ട് പോകുന്നത്. കോമഡിയിലൂടെ മുന്നോട്ട് പോകുന്ന ചിത്രം ആദ്യ പകുതി കഴിയുന്നതോടെ ത്രില്ലർ മൂഡിലേക്ക് മാറുന്നു.

പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതനാണ് ചിത്രം നിർമിച്ചത്. തിരുവനന്തപുരത്തും ചാവക്കാട്ടുമായി വളരെ കുറച്ച് ലൊക്കേഷനുകളിൽ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് ചിത്രീകരിച്ച ഈ സിനിമയിൽ ഒരുപാട് പുതിയ മുഖങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സ്ക്രീനിൽ സ്ഥിരം കാണുന്നവരെ ഒഴിവാക്കിയിരിക്കുന്നത് സിനിമയ്ക്ക് ഒരു ഫ്രഷ് ഫീൽ നൽകുന്നു.

Similar Posts