Movies
Hareesh Peradi

ഹരീഷ് പേരടിയും മോഹന്‍ലാലും

Movies

എന്നിട്ടും അദ്ദേഹത്തിന്റെ സിനിമയിൽ എന്നെ അഭിനയിപ്പിക്കുന്നു, മോഹൻലാൽ രണ്ടും രണ്ടായിട്ടാണ് കാണുന്നത്; ഹരീഷ് പേരടി

Web Desk
|
29 Jun 2023 11:00 AM IST

തനിക്ക് അമ്മ സംഘടനയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളൊക്കെ ഒരു ഭാഗത്ത് നിലനിൽക്കുണ്ട്. അങ്ങനെയുള്ള എന്നെ മാറ്റി നിർത്തുകയും, എന്നാൽ എന്നിലെ നടനെ അംഗീകരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് മോഹൻലാൽ

താരസംഘടനയായ അമ്മയിൽ നിന്ന് വിയോജിപ്പുകൾ കൊണ്ട് താൻ രാജിവെച്ചെങ്കിലും തന്നെ സിനിമകളിലേക്ക് അഭിനയിക്കാൻ വിളിക്കുന്നത് മോഹൻലാലിന്റെ ക്വാളിറ്റിയാണെന്ന് നടൻ ഹരീഷ് പേരടി.

പലപ്പോഴും വ്യക്തിപരമായ കാര്യങ്ങൾ പലരും സിനിമയിലേയ്ക്ക് കൊണ്ടുവരും. എന്നാൽ, മോഹൻലാൽ രണ്ടും രണ്ടായിട്ടാണ് കാണുന്നതെന്നും ഹരീഷ് പറഞ്ഞു.

കാൻമീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഹരീഷ് പേരടി താരസംഘടനയായ അമ്മയെ കുറിച്ചും മോഹൻലാലിനെ കുറിച്ചും തുറന്നുപറഞ്ഞത്. തനിക്ക് അമ്മ സംഘടനയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളൊക്കെ ഒരു ഭാഗത്ത് നിലനിൽക്കുണ്ട്. അങ്ങനെയുള്ള എന്നെ മാറ്റി നിർത്തുകയും, എന്നാൽ എന്നിലെ നടനെ അംഗീകരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് മോഹൻലാൽ. അത് അദ്ദേഹത്തിന്റെ ക്വാളിറ്റിയാണ്. പലപ്പോഴും വ്യക്തിപരമായ കാര്യങ്ങൾ പലരും സിനിമയിലേയ്ക്ക് കൊണ്ടുവരും. എന്നാൽ, മോഹൻലാൽ രണ്ടും രണ്ടായിട്ടാണ് കാണുന്നത്. അമ്മയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എന്നോട് അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരിക്കാമെന്നും ഹരീഷ് പേരടി പറഞ്ഞു.

എന്നിലെ നടനെ അദ്ദേഹം പരിഗണിക്കുന്നുണ്ട്. അതാണ്, അമ്മ സംഘടനയോട് എതിർപ്പ് പ്രകടിപ്പിക്കുമ്പോൾ തന്നെ ഞാൻ മോഹൻലാൽ സിനിമകളുടെ ഭാഗമാകുന്നത്. അമ്മയ്‌ക്കെതിരെ എടുത്ത നിലപാടുകളിൽ എനിക്ക് മാറ്റമൊന്നുമില്ലെന്നും ഹരീഷ് പേരടി പറഞ്ഞു.

സ്ത്രീ വിരുദ്ധ നിലപാട് എടുത്തവർ തുടരുന്ന കാലത്തോളം തന്റെ നിലപാടിൽ മാറ്റമില്ലെന്നും സംഘടനയിൽ അഴിച്ചു പണികൾ ഉണ്ടാകണമെന്നും ഹരീഷ് പേരടി പറഞ്ഞു. വീട്ടിൽ നിന്നും ചില മക്കൾ ഇറങ്ങി പോകാറുണ്ട്. മക്കളുടെ ആ തിരോധാനം ആ വീടിനെ വേട്ടയാടും. എന്നെ തിരിച്ച് അമ്മയിലേയ്ക്ക് വിളിക്കുമോ എന്ന് ഞാൻ ചിന്തിക്കാറില്ല. എനിക്ക് മുന്നേ ഇറങ്ങി പോയ സഹോദരിമാരുണ്ടെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ട വാലിഭൻ എന്ന സിനിമയിലാണ് ഹരീഷ് പേരടിയും മോഹൻലാലും ഒന്നിച്ച് അഭിനയിച്ചത്.

Similar Posts