< Back
Movies
പെണ്ണിന് പകരം ബുള്ളറ്റിനെ പ്രേമിച്ചവൻ; ധ്യാനിന്റെ ബുള്ളറ്റ് ഡയറീസ് ടീസർ പുറത്ത്
Movies

'പെണ്ണിന് പകരം ബുള്ളറ്റിനെ പ്രേമിച്ചവൻ'; ധ്യാനിന്റെ ബുള്ളറ്റ് ഡയറീസ് ടീസർ പുറത്ത്

Web Desk
|
9 Dec 2022 10:00 PM IST

തികഞ്ഞ ഒരു ബുള്ളറ്റ് പ്രേമിയായിട്ടാണ് ധ്യാൻ ചിത്രത്തിൽ എത്തുന്നതെന്നാണ് ടീസർ തരുന്ന സൂചന

കൊച്ചി: ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന ബുള്ളറ്റ് ഡയറീസ് എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. നവാഗതനായ സന്തോഷ് മുണ്ടൂർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ഒരുക്കുന്നത് B3M ക്രിയേഷൻസ് ആണ്. ധ്യാൻ ശ്രീനിവാസനും പ്രയാഗാ മാർട്ടിനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബുള്ളറ്റ് ഡയറീസിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ഷാൻ റഹ്‌മാനാണ്.

തികഞ്ഞ ഒരു ബുള്ളറ്റ് പ്രേമിയായിട്ടാണ് ധ്യാൻ ചിത്രത്തിൽ എത്തുന്നതെന്നാണ് ടീസർ തരുന്ന സൂചന. രഞ്ജി പണിക്കർ, ജോണി ആന്റണി, സുധീർ കരമന, ശ്രീകാന്ത് മുരളി, അൽത്താഫ് സലിം, ഷാലു റഹീം, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഫൈസൽ അലിയാണ് ഛായാഗ്രാഹകൻ, എഡിറ്റർ- രഞ്ജൻ എബ്രാഹം, കല- അജയൻ മങ്ങാട്, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റിൽസ്- പരസ്യകല- യെല്ലോ ടൂത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷിബിൻ കൃഷ്ണ, ഉബൈനി യൂസഫ്, പ്രൊഡക്ഷൻ കൺട്രോളർ-സഫീർ കാരന്തൂർ. പ്രൊജക്ട് ഡിസൈൻ അനിൽ അങ്കമാലി. പി.ആർ.ഒ വാഴൂർ ജോസ്, ആതിര ദിൽജിത്ത്.


Similar Posts