< Back
Movies
ഹിന്ദു-മുസ്‌ലിം-ക്രിസ്ത്യൻ മത വിഭാഗങ്ങളിലൂടയുള്ള സഞ്ചാരം: ഹിമുക്രി ഏപ്രിൽ 25ന് തിയേറ്ററുകളിലേക്ക്
Movies

ഹിന്ദു-മുസ്‌ലിം-ക്രിസ്ത്യൻ മത വിഭാഗങ്ങളിലൂടയുള്ള സഞ്ചാരം: 'ഹിമുക്രി' ഏപ്രിൽ 25ന് തിയേറ്ററുകളിലേക്ക്

Web Desk
|
15 April 2025 8:14 PM IST

പുതുമുഖം അരുൺ ദയാനന്ദ് നായക കഥാപാത്രമായ മനോജിനെ അവതരിപ്പിക്കുമ്പോൾ നായികമാരെ അവതരിപ്പിക്കുന്നത് ക്രിസ്റ്റി ബെന്നറ്റ്, സ്വീറ്റി എബ്രഹാം, ശ്രീലക്ഷ്മി സതീഷ് എന്നിവരാണ്

കൊച്ചി: എക്‌സ് ആന്‍ഡ് എക്‌സ് ക്രിയേഷന്‍സിന്റെ ബാനറില്‍ ചന്ദ്രകാന്തന്‍ പുന്നോര്‍ക്കോട്, മത്തായി തണ്ണിക്കോട്ട് എന്നിവര്‍ ചേര്‍ന്നു നിര്‍മിച്ച് നവാഗതനായ പി.കെ. ബിനു വര്‍ഗീസ് സംവിധാനം ചെയ്യുന്ന 'ഹിമുക്രി' ഏപ്രില്‍ 25ന് തിയേറ്ററുകളിലേക്ക്.

ഞാറള്ളൂർ ഗ്രാമത്തിലെ റിട്ടയേഡ് വൈദ്യുതി വകുപ്പ് ഉദ്യേഗസ്ഥനായ ബാലൻപിള്ളയുടെയും ഭവാനിയമ്മയുടെയും മകനായ മനോജിൻ്റെ ജീവിതത്തിലേക്ക് വ്യത്യസ്ഥ സാഹചര്യങ്ങളിൽ കടന്നു വരുന്ന വ്യത്യസ്ഥ മതസ്ഥരായ മൂന്ന് പെൺകുട്ടികളും തുടർന്നുണ്ടാകുന്ന രസകരങ്ങളായ സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.

പുതുമുഖം അരുൺ ദയാനന്ദ് നായക കഥാപാത്രമായ മനോജിനെ അവതരിപ്പിക്കുമ്പോൾ നായികമാരെ അവതരിപ്പിക്കുന്നത് ക്രിസ്റ്റി ബെന്നറ്റ്, സ്വീറ്റി എബ്രഹാം, ശ്രീലക്ഷ്മി സതീഷ് എന്നിവരാണ്.

എഫ് എൻ എൻ്റർടെയ്ൻമെൻ്റ് വിതരണം ചെയ്യുന്ന ഹിമുക്രിയിൽ ശങ്കർ, കലാഭവൻ റഹ്മാൻ, നന്ദു ജയ്, രാജ്‌മോഹൻ, ഡിക്സൺ, രാജഗോപാലൻ, എലിക്കുളം ജയകുമാർ, ചന്ദ്രകാന്തൻ പുന്നോർക്കോട്, മത്തായി തണ്ണിക്കോട്ട്, പി ജി എസ് ആനിക്കാട്, സുകുമാരൻ അത്തിമറ്റം, കെ പി പീറ്റർ, തജ്ജുദ്ദീൻ, വിവേക്, ജേക്കബ്ബ്, ജെറിക്സൺ, ഇച്ചു ബോർഖാൻ, അംബിക മോഹൻ, ശൈലജ ശ്രീധരൻനായർ, അമ്പിളി അമ്പാളി, ജാനകി ജീതു, ഷൈനി കോഴിക്കോട് തുടങ്ങിയവർ അഭിനയിക്കുന്നു.

എലിക്കുളം ജയകുമാർ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്ന ഹിമുക്രിയുടെ ഛായാഗ്രാഹണവും ചിത്രസന്നിവേശവും ജോഷ്വാ റൊണാൾഡ് നിർവഹിക്കുന്നു. സുജ തിലകരാജ്, ഷഫീഖ് ആലങ്കോട്, റസിയ സലിം മണനാക്ക്, സുനിൽ കല്ലൂർ എന്നിവരുടെ ഗാനങ്ങൾക്ക് ഈണം പകരുന്നത് നിസാം ബഷീറും സുരേഷ് നന്ദനുമാണ്. പശ്ചാത്തല സംഗീതം അജിത് സുകുമാരനും ശബ്ദമിശ്രണം കൃഷ്ണജിത്ത് എസ് വിജയനും നിർവഹിക്കുന്നു.

പ്രൊഡക്ഷൻ കൺട്രോളർ ജയശീലൻ സദാനന്ദൻ, അസോസിയേറ്റ് ഡയറക്ടർ എ എൽ അജികുമാർ, കലാസംവിധാനം അജി മണിയൻ. ചമയം രാജേഷ് രവിയും വസ്ത്രാലങ്കാരം സുകേഷ് താനൂരും നിർവഹിക്കുന്നു. സംഘട്ടനം - ജാക്കി ജോൺസൺ, കോറിയോഗ്രാഫി - അശ്വിൻ സി ടി, അസ്നേഷ് നവരസം, പ്രജിത, പോസ്റ്റേഴ്സ് - ഇമേജിനറി ട്രീ, നിശ്ചലഛായാഗ്രാഹണം -അജേഷ് ആവണി, പി ആർ ഓ - എ എസ് ദിനേശ്, അജയ് തുണ്ടത്തിൽ

Similar Posts