< Back
Movies

Movies
'മിന്നാരം' ബോളിവുഡിലേക്ക്; ഹംഗാമ 2 ട്രെയ്ലർ പുറത്ത്
|1 July 2021 3:01 PM IST
മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ മിന്നാരം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്ത് പ്രിയദര്‍ശന്‍. ഹംഗാമ 2 എന്ന പേരിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു
മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ മിന്നാരം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്ത് പ്രിയദര്‍ശന്‍. ഹംഗാമ 2 എന്ന പേരിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു.
പ്രിയദർശന്റെ തന്നെ സംവിധാനത്തിൽ 94ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് മലയാള ചിത്രം മിന്നാരത്തിന്റെ റീമേയ്ക്ക് ആണ് ഹംഗാമ 2. മോഹൻലാൽ, ശോഭന, തിലകൻ, ജഗതി, ശങ്കരാടി, ഉമ്മർ, ലാലു അലക്സ് തുടങ്ങിയ വലിയ താരനിര അണിനിരന്ന ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്.
ശിൽപ ഷെട്ടി, പരേഷ് റാവൽ, മീസാൻ ജഫ്രി, പ്രണിത സുഭാഷ്, അശുതോഷ് റാണ തുടങ്ങിയവരാണ് ഹംഗാമ 2ലെ അഭിനേതാക്കൾ. ജൂലൈ 23ന് ഡിസ്നി ഹോട്ട്സ്റ്റാർ മൾ'ട്ടിപ്ലക്സിലൂടെ ചിത്രം പ്രദര്‍ശനത്തിനെത്തും.