< Back
Movies
gangs of sukumarakurup, viral
Movies

എന്ത്! പെട്രോൾ ഒഴിച്ചാണോ ഫുഡുണ്ടാക്കണേ! ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് അത്ര ചില്ലറക്കാരല്ല

Web Desk
|
7 Sept 2024 6:29 PM IST

ഷാജി കൈലാസ് - ആനി ദമ്പതികളുടെ ഇളയമകൻ റുഷിൻ ഷാജി കൈലാസ് നായകനാകുന്നു

​ശ്രീജിത്ത് രവിയുടെ മാസ് ചോദ്യങ്ങളും അബുസലീമിന്റെ കുറിക്കു കൊള്ളുന്ന മറുപടികളും... ​റിലീസിനൊരുങ്ങുന്ന ​ഗ്യാങ്സ് ഓഫ് സുകുമാരക്കുറിപ്പിലെ സ്നീക്ക് പീക്ക് രം​ഗങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ചിത്രം ഓണം റിലീസായി 13നാണ് തിയേറ്ററുകളിലെത്തുക. സോഷ്യൽ മീഡിയയിൽ വൈറലായ സിനിമയിലെ സ്നീക്ക് പീക്ക് സീനിൽ സംസ്ഥാനത്തെ ആഭ്യന്തരം - ടൂറിസം വകുപ്പുകൾ തമ്മിലുചിത്രം ഓണം റിലീസായി 13നാണ് തിയേറ്ററുകളിലെത്തുകള്ളബന്ധമാണ് ചർച്ചയാവുന്നത്.


പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പിൽ ഷാജി കൈലാസ് -ആനി ദമ്പതികളുടെ ഇളയമകൻ റുഷിൻ ഷാജി കൈലാസ് നായകനാകുന്നു. ജോണി ആന്റണി, ടിനി ടോം, സുജിത് ശങ്കർ, സൂര്യ കൃഷ്, എബിൻ ബിനോ, ദിനേശ് പണിക്കർ, ഇനിയ, പൂജ മോഹൻരാജ് എന്നിങ്ങനെ നിരവധി താരങ്ങൾ അണിനിരക്കുന്നു. സംവിധായകന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് വിആർ ബാലഗോപാലാണ്. രജീഷ് രാമൻ ഛായാഗ്രഹണവും സുജിത് സഹദേവ് എഡിറ്റിങ്ങും നിർവഹിക്കുന്നു. പ്രൊജക്ട് ഡിസൈനർ എസ് മുരുകൻ.

Similar Posts