< Back
Movies
കിം കിമ്മിനു പിന്നാലെ ഇസ്ത്തക്കോ ഇസ്ത്തക്കോ; പാടിത്തകര്‍ത്ത് മഞ്ജു വാര്യര്‍, കയറ്റത്തിലെ ഗാനം പുറത്ത്
Movies

'കിം കിമ്മിനു പിന്നാലെ ഇസ്ത്തക്കോ ഇസ്ത്തക്കോ'; പാടിത്തകര്‍ത്ത് മഞ്ജു വാര്യര്‍, കയറ്റത്തിലെ ഗാനം പുറത്ത്

Web Desk
|
28 Aug 2021 7:31 PM IST

രതീഷ് ഈറ്റില്ലം, ദേവന്‍ നാരായണന്‍, ആസ്താ ഗുപ്ത, സനല്‍കുമാര്‍ ശശിധരന്‍ എന്നിവരുടെ വരികള്‍ക്ക് രതീഷ് ഈറ്റില്ലമാണ് ഈണം നല്‍കിയിരിക്കുന്നത്.

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന മഞ്ജു വാര്യര്‍ ചിത്രം കയറ്റത്തിലെ ഗാനം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ഇസ്ത്തക്കോ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നടി മഞ്ജു വാര്യര്‍ തന്നെയാണ്.

സിനിമയ്ക്ക് വേണ്ടി 'അഹര്‍ സംസ' എന്ന ഒരു പുതിയ ഭാഷ തന്നെ ഉപയോഗിച്ചിട്ടുണ്ട്. ഈ ഭാഷയിലാണ് പാട്ടിന്റെ വരികളും ഒരുക്കിയിരിക്കുന്നത്. രതീഷ് ഈറ്റില്ലം, ദേവന്‍ നാരായണന്‍, ആസ്താ ഗുപ്ത, സനല്‍കുമാര്‍ ശശിധരന്‍ എന്നിവരുടെ വരികള്‍ക്ക് രതീഷ് ഈറ്റില്ലമാണ് ഈണം നല്‍കിയിരിക്കുന്നത്. നേരത്തെ 'ജാക്ക് ആന്‍ഡ് ജില്‍' എന്ന സന്തോഷ് ശിവന്‍ ചിത്രത്തിനു വേണ്ടി മഞ്ജു വാര്യര്‍ പാടിയ 'കിം കിം' എന്ന ഗാനവും വന്‍ ഹിറ്റായിരുന്നു.

സെക്സി ദുർഗയ്ക്കും ചോലയ്ക്കും ശേഷം, സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കയറ്റം'. ജോസഫ് എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്ത വേദ് വൈബ്സ്, പുതുമുഖം ഗൗരവ് രവീന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ദിലീപ് ദാസാണ് കലാസംവിധാനം. ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യർ, സനൽ കുമാർ ശശിധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Similar Posts