< Back
Movies
കിംഗ് ഖാൻ വിജയഗാഥ തുടരുന്നു; മുന്നാം ദിനവും റെക്കോഡ് കളക്ഷനുമായി ജവാൻ
Movies

കിംഗ് ഖാൻ വിജയഗാഥ തുടരുന്നു; മുന്നാം ദിനവും റെക്കോഡ് കളക്ഷനുമായി ജവാൻ

Web Desk
|
10 Sept 2023 8:00 PM IST

ഇതുവരെ ചിത്രം 384.69 കോടി രുപയാണ് നേടിയത്

സെപ്റ്റംബർ ഏഴിന് റിലീസായ ഷാരുഖ് ഖാൻ ചിത്രം ജവാൻ ആദ്യ ദിനം തന്നെ റെക്കോർഡ് കളക്ഷനാണ് നേടിയത്. റിലീസായി മുന്ന് ദിവസം പിന്നിടുമ്പോഴും ബോക്‌സ് ഓഫീസ് കളക്ഷനിൽ റെക്കോഡുകൾ കൊണ്ട് ജൈത്രയാത്ര തുടരുകയാണ് ജവാൻ. ഏറ്റവും ഉയർന്ന ഒറ്റ ദിന ഗ്ലോബൽ കളക്ഷനാണ് ജവാൻ മൂന്നാം ദിനം നേടിയത്, 144.22 കോടി രൂപ. ഹിന്ദി പതിപ്പിൽ നിന്ന് മാത്രം 68.72 കോടി രൂപയാണ് ചിത്രം നേടിയത്. മുന്ന് ദിവസത്തെ ആകെ കളക്ഷൻ 384.69 കോടി രൂപയാണ്.

ആദ്യദിനം 129.6 കോടി രൂപ ഗ്ലോബൽ കളക്ഷനായി നേടിയ ജവാൻ ഇന്ത്യയിൽ നിന്ന് മാത്രം 74.50 കോടി രൂപയാണ് കളക്ട് ചെയ്തത്. ഹിന്ദി സിനിമകളുടെ ബോക്‌സ് ഓഫീസ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷനാണിത്. ഇതിന് മുമ്പ് റെക്കോഡ് കളക്ഷനിട്ട ഷാരുഖ് ചിത്രം പഠാൻ 106 കോടി രൂപയാണ് ആദ്യ ദിനം നേടിയത്.

രണ്ടാം ദിനം ഇന്ത്യയിൽ 75 കോടി രൂപയും ഗ്ലോബലായി 110 കോടി രൂപയുമാണ് ചിത്രം നേടിയത്. എന്നാൽ ഇത് ആദ്യദിനത്തേ അപേക്ഷിച്ച് 30 ശതമാനത്തോളം കുറവാണ്. രണ്ടുദിവസത്തെ ആകെ കളക്ഷൻ 240.47 കോടി രൂപയാണ്. ഇതുവരെ ചിത്രം ഇന്ത്യയിൽ നിന്ന് നേടിയത് 180.45 കോടി രൂപയാണ്.

Similar Posts