< Back
Movies

Movies
ത്രില്ലിങ് ട്രീറ്റിന് കാത്തിരിക്കൂവെന്ന് ജയസൂര്യ; 'ജോൺ ലൂഥർ'ഫസ്റ്റ്‌ലുക്ക് പോസ്റ്റർ മോഹൻലാൽ പുറത്തിറക്കി
|15 Nov 2021 9:28 PM IST
നവാഗതനായ അഭിജിത്ത് ജോസഫാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്
നടൻ ജയസൂര്യ നായകനായി പുറത്തിറങ്ങുന്ന 'ജോൺലൂഥർ' സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ നടൻ മോഹൻലാൽ ഫേസ്ബുക്ക് വഴി പുറത്തിറക്കി. ഒരു ത്രില്ലിങ് ട്രീറ്റിന് കാത്തിരിക്കുന്നൂവെന്ന കുറിപ്പിനൊപ്പം ജയസൂര്യയും പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. നവാഗതനായ അഭിജിത്ത് ജോസഫാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ആത്മീയ, ദൃശ്യ രഘുനാഥ്, ദിപക് പറമ്പോൽ, സിദ്ദീഖ്, ശിവദാസ് കണ്ണൂർ, ശ്രീലക്ഷ്മി തുടങ്ങിയവർ ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തോമസ് പി. മാത്യൂവാണ് നിർമാതാവ്. ക്രിസ്റ്റീന തോമസ് സഹനിർമാതാവാണ്. റോബി വർഗീസ് രാജ് ഛായഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ പ്രവീൺ പ്രഭാകരാണ് എഡിറ്റർ. ഷാൻ റഹ്‌മാൻ സംഗീതം- പശ്ചാത്തല സംഗീതം നിർവഹിക്കുന്നു.