< Back
Movies
ജോൺ എബ്രഹാം നിര്‍മിക്കുന്ന ആദ്യ മലയാള സിനിമ; മൈക്കിന്റെ ചിത്രീകരണം ആരംഭിച്ചു
Movies

ജോൺ എബ്രഹാം നിര്‍മിക്കുന്ന ആദ്യ മലയാള സിനിമ; മൈക്കിന്റെ ചിത്രീകരണം ആരംഭിച്ചു

Web Desk
|
21 Oct 2021 9:55 PM IST

രഞ്ജിത്ത് സജീവ് എന്ന പുതുമുഖത്തിനൊപ്പം അനശ്വര രാജൻ, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം, സിനി എബ്രഹാം എന്നിവർ ചിത്രത്തില്‍ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യും.

ജോൺ എബ്രഹാം എന്റർടൈൻമെന്റിന്റെ ആദ്യ മലയാള സിനിമയായ മൈക്കിന്റെ ചിത്രീകരണം മൈസൂരില്‍ ആരംഭിച്ചു. വിഷ്ണു ശിവപ്രസാദ് സംവിധായകനാകുന്ന ചിത്രത്തില്‍ രഞ്ജിത്ത് സജീവ് എന്ന പുതുമുഖ നായകനൊപ്പം അനശ്വര രാജൻ, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം, സിനി എബ്രഹാം എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യും.

ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിന്റെ കഥ ആഷിഖ് അക്ബർ അലിയുടേതാണ്. രണദീവെ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. വിവേക് ഹർഷൻ എഡിറ്റിംഗും രഥൻ സംഗീത സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ കലാസംവിധാനം രഞ്ജിത് കൊതേരിയാണ്. മൈസൂരിനു പുറമെ കട്ടപ്പന, വൈക്കം, ധരംശാല തുടങ്ങിയ സ്ഥലങ്ങളാകും ചിത്രത്തിന്‍റെ ലൊക്കേഷന്‍.

Similar Posts