< Back
Movies
ഇരട്ട; നായാട്ടിന് ശേഷം പൊലീസ് സ്റ്റോറിയുമായി ജോജുവും മാർട്ടിൻ പ്രക്കാട്ടും
Movies

ഇരട്ട; നായാട്ടിന് ശേഷം പൊലീസ് സ്റ്റോറിയുമായി ജോജുവും മാർട്ടിൻ പ്രക്കാട്ടും

Web Desk
|
2 March 2022 4:53 PM IST

ജോജു ജോർജും മാർട്ടിൻ പ്രക്കാട്ടും സിജോ വടക്കനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്

നായാട്ട് എന്ന ചിത്രത്തിനുശേഷം പൊലീസ് സ്റ്റോറിയുമായി മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജു ജോര്‍ജും വീണ്ടുമെത്തുന്നു. 'ഇരട്ട' എന്നുപേരിട്ട സിനിമയുടെ പൂജ ഇടുക്കി ഏലപ്പാറയിൽ നടന്നു. ജോജു ജോർജും മാർട്ടിൻ പ്രക്കാട്ടും സിജോ വടക്കനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

നവാഗതനായ രോഹിത് എം.ജി കൃഷ്ണനാണ് ചിത്രത്തിന് കഥയൊരുക്കുന്നത്. വർക്കി ജോർജ്, രോഹിത് എം.ജി എന്നിവർ ചേർന്നാണ് തിരക്കഥ. ജോജു പ്രധാന വേഷത്തിലെത്തുന്ന സിനിമയിലെ മറ്റ് താരങ്ങളാരൊക്കെയെന്ന വിവരം പുറത്തുവന്നിട്ടില്ല. പുതുമുഖങ്ങളായ നിരവധി അഭിനേതാക്കളും അണിയറ പ്രവർത്തകരും ഈ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

മനു ആന്റണി ആണ് 'ഇരട്ട'യുടെ എ‍ഡിറ്റിംഗ് നിർവഹിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് വിജയ്. ദിലീപ് നാഥാണ് കലാസംവിധാനം. വൻ വിജയമായിരുന്ന ചാർളിയ്ക്ക് ശേഷം മാർട്ടിൻ പ്രക്കാട്ടൊരുക്കിയ ചിത്രമായിരുന്നു നായാട്ട്. പാന്‍ ഇന്ത്യന്‍ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട സര്‍വൈവല്‍ ഡ്രാമയായിരുന്നു ചിത്രം. കമൽ കെ.എം ഒരുക്കുന്ന 'പട'യാണ് ജോജുവിന്റേതായി റിലീസ് ചെയ്യാനുള്ള ചിത്രം. കുഞ്ചാക്കോ ബോബൻ, വിനായകൻ, ദിലീഷ് പോത്തൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

Similar Posts