< Back
Movies
നമ്പര്‍ 9999;സൂപ്പര്‍താരം ചെലവാക്കിയത് 17 ലക്ഷം രൂപ!
Movies

നമ്പര്‍ '9999';സൂപ്പര്‍താരം ചെലവാക്കിയത് 17 ലക്ഷം രൂപ!

Web Desk
|
23 Sept 2021 8:58 PM IST

ഇത് ആദ്യമായല്ല താരം ആഡംബര കാര്‍ സ്വന്തമാക്കുന്നത്

തെലുങ്ക് സിനിമാ സൂപ്പര്‍താരം ജൂനിയര്‍ എന്‍ ടി ആര്‍ പുതിയ കാര്‍ വാങ്ങിയത് ഇതിനോടകം തന്നെ സിനിമാ ലോകത്ത് ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് കാറിന്റെ നമ്പറിനായി അദ്ദേഹം ചെലവാക്കിയ ലക്ഷങ്ങളെക്കുറിച്ചാണ്. 17 ലക്ഷം രൂപയാണ് '9999' എന്ന നമ്പറിനായി അദ്ദേഹം ചെലവാക്കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിപണിയില്‍ 3.16 കോടി വിലമതിക്കുന്ന ലബോര്‍ഗിനി ഉറസ് ഗാര്‍പ്പെട്ട് എന്ന കാറാണ് അദ്ദേഹം സ്വന്തമാക്കിയത്. 'TS09 FS 9999' എന്ന നമ്പറിലാണ് കാര്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. ഇത് ആദ്യമായല്ല താരം ആഡംബര കാര്‍ സ്വന്തമാക്കുന്നത്. പോര്‍ഷെ 718 കെയ്മന്‍, സ്‌കോഡ സൂപ്പേര്‍ബ്, റേഞ്ച് റോവര്‍ വോഗ്, ഓഡി Q7, മേഴ്‌സിഡസ് -ബെന്‍സ് GLS350 d, ബിഎംഡബ്യൂ 720 LD എന്നീ കാറുകളും താരത്തിന്റെ കാര്‍ ശേഖരത്തിലുണ്ട്.

നിലവില്‍ രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍ആര്‍ആര്‍ സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണ് താരം. ജൂനിയല്‍ എന്‍ ടി ആറിന് പുറമെ റാം ചരണ്‍, അജയ് ദേവഗണ്‍,ആലിയ ഭട്ട് എന്നീ പ്രമുഖ താരങ്ങളും ആര്‍ആര്‍ആര്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

Similar Posts