< Back
Movies
Kannappa, mohanlal
Movies

വിഷ്ണു മഞ്ജുവിന്റെ കരിയറിലെ നാഴികക്കല്ലായി   കണ്ണപ്പ; പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്നു

Web Desk
|
27 Jun 2025 5:24 PM IST

മുകേഷ് കുമാർ സിംഗ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പാൻ ഇന്ത്യൻ ചിത്രം കണ്ണപ്പ തിയേറ്ററുകളിൽ. തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലൊക്കെ ഇന്ത്യയിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് എല്ലാ ഭാഷാ പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ശിവഭക്തനായ കണ്ണപ്പയുടെ ഐതിഹ്യമാണ് ചിത്രം പറയുന്നത്. കണ്ണപ്പയിൽ മോഹൻലാൽ, അക്ഷയ്കുമാർ, പ്രഭാസ് തുടങ്ങി വമ്പൻ താരനിരയാണുള്ളത്.

കേരളത്തിൽ ഇരുന്നൂറ്റി മുപ്പത്തിൽപ്പരം തിയേറ്ററുകളിൽ കണ്ണപ്പ ആശിർവാദ് സിനിമാസ് വിതരണത്തിനെത്തിക്കുന്നു.

ചിത്രത്തിന്റെ റിലീസിനു മൂന്ന് തന്നെ കണ്ണപ്പ കണ്ട ശേഷം സൂപ്പർ സ്റ്റാർ രജനികാന്ത് ചിത്രം ഗംഭീരമെന്ന്‌ അഭിപ്രായപ്പെട്ടിരുന്നു.

മുകേഷ് കുമാർ സിംഗ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മോഹന്‍ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്‌ടറി, എ വി എ എന്‍റര്‍ടെയ്ന്‍മെന്റ്സ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്.

മുകേഷ് കുമാര്‍ സിംഗ്, വിഷ്‌ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് കണ്ണപ്പയുടെ സംഭാഷണം ഒരുക്കിയിരിക്കുന്നത്. വിഷ്ണു മഞ്ജു നായകനായെത്തുന്ന ചിത്രത്തിൽ മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, പ്രീതി മുകുന്ദൻ, കാജൽ അഗർവാൾ, ശരത് കുമാർ, മോഹൻ ബാബു, അര്പിത് രംഗ, കൗശൽ മന്ദ ദേവരാജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദ്യ ദിനം തന്നെ മികച്ച അഭിപ്രായങ്ങളുമായി പാൻ ഇന്ത്യൻ ചിത്രം കണ്ണപ്പ പ്രേക്ഷകരുടെ പ്രിയ ചിത്രമായി മാറുകയാണ് കേരളത്തിലും. കേരളാ മാർക്കറ്റിംഗ് : ലെനിക്കൊ സൊല്യൂഷൻസ്, പി ആർ ഓ പ്രതീഷ് ശേഖർ.

Similar Posts