Movies
Hotstar Malayalam Web series
Movies

ഹോട്ട്സ്റ്റാറിലെ ആദ്യത്തെ മലയാളം വെബ്ബ് സീരിസ്; താരങ്ങളായി അജു വർ​ഗീസും ലാലും, കേരള ക്രെെം ഫയൽസിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

Web Desk
|
22 April 2023 8:52 AM IST

അജു വർ​ഗീസും ലാലുമാണ് സീരിസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മലയാളത്തിലെ തങ്ങളുടെ ആദ്യത്തെ ഒർജിനൽ വെബ്ബ് സീരിസുമായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ. കേരള ക്രെെം ഫയൽസ് എന്ന് പേരിട്ടിരിക്കുന്ന വെബ് സീരിസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

നടന്മാരായ അജു വർ​ഗീസും ലാലുമാണ് സീരിസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'ഷിജു, പാറയില്‍ വീട്, നീണ്ടകര' എന്നാണ് ആദ്യ സീസണിന്‍റെ ടെെറ്റിൽ.

പൊലീസുകാരായിട്ടാണ് ലാലും അജുവുമെത്തുന്നത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് പ്രൊഡക്ഷന്‍സിന്റെ ബാനറിൽ സംവിധായകൻ രാഹുൽ റിജി നായർ ആണ് സീരീസ് നിർമ്മിക്കുന്നത്. ജൂണ്‍, മധുരം എന്നീ സിനിമകളുടെ സംവിധായകൻ അഹമ്മദ് കബീർ ആണ് വെബ്ബ് സീരിസ് സംവിധാനം ചെയ്യുന്നത്.

ആഷിഖ് അയ്മർ ആണ് സീരിസിന്റെ തിരക്കഥ, ഛായാഗ്രഹണം ജിതിന്‍ സ്റ്റാനിസ്ലസ്, സംഗീതം ഹിഷാം അബ്ദുള്‍ വഹാബ്, പ്രൊഡക്ഷന്‍ ഡിസൈന്‍ പ്രതാപ് രവീന്ദ്രന്‍, എഡിറ്റിംഗ് മഹേഷ് ഭുവനേന്ദര്‍‌ എന്നിവരാണ്.

കേരളത്തിന്റെ പശ്ചാത്തലത്തിൽ വിവിധ കുറ്റന്വേഷണ കഥകളാണ് സീരിസിലൂടെ പറയുന്നത്. ഓരോ സീസണിലും വ്യത്യസ്തമായ കഥകളായിരിക്കും പ്രേക്ഷകർക്ക് മുന്നിലെത്തുകയെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.

അതേസമയം സീരിസ് എന്ന് പ്രേക്ഷകർക്ക് മുന്നിലെത്തുമെന്ന കാര്യം അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിട്ടില്ല.

Similar Posts