< Back
Movies
കൊടുങ്കാറ്റായി റോക്കിയുടെ രണ്ടാം വരവ്; കെ.ജി.എഫ് 2വിലെ ആദ്യ ഗാനമെത്തി
Movies

കൊടുങ്കാറ്റായി റോക്കിയുടെ രണ്ടാം വരവ്; 'കെ.ജി.എഫ് 2'വിലെ ആദ്യ ഗാനമെത്തി

Web Desk
|
21 March 2022 3:19 PM IST

മലയാളമുൾപ്പെടെ അഞ്ച് ഭാഷകളിലാണ് ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്

ബോക്സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ച ബ്രഹ്മാണ്ഡ ചിത്രം കെ.ജി.എഫിന്‍റെ രണ്ടാം ഭാഗത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. തൂഫാന്‍ എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. കന്നഡയ്ക്കു പുറമെ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും ഗാനം ഒരുക്കിയിട്ടുണ്ട്.

പ്രശാന്ത് നീലിന്‍റെ സംവിധാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ കെ.ജി.എഫ് പിരീഡ് ഡ്രാമ ഗ്യാങ്സ്റ്റര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. യഷ് നായകനാവുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത് ആണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹൊംബാളെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ഡൂരാണ് ചിത്രത്തിന്‍റെ നിര്‍മാണം.

ഒന്നാം ഭാഗത്തിന്‍റെ വന്‍ വിജയത്തിനു ശേഷം കെ.ജി.എഫ് 2വിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കോവിഡ് മൂലം പലതവണ റിലീസ് മാറ്റിയ ചിത്രം ഏപ്രില്‍ 14ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തുമെന്നാണ് വിവരം.

കേരളത്തിൽ കെ.ജി.എഫ് ചാപ്റ്റർ രണ്ടിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്. സിനിമ അത്ഭുതപ്പെടുത്തുന്നതാണെന്ന് പ്രിവ്യൂ കണ്ടതിനു പിന്നാലെ പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. കെ.ജി.എഫ് 2വിലൂടെ സിനിമയിൽ പുതിയൊരു നിലവാരം കൊണ്ടുവരാൻ സംവിധായകൻ പ്രശാന്ത് നീലിന് സാധിച്ചെന്നായിരുന്നു പൃഥ്വിരാജിന്‍റെ പരാമര്‍ശം.

Related Tags :
Similar Posts